കോവിഡ് വ്യാപനത്തിനിടെ കേരളത്തില്‍ ദുരന്തം വിതച്ചു കൊണ്ട് പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയ്ക്ക് നാളെ മുതല്‍ ശമനം ഉണ്ടാകുമെന്ന് തമിഴ്നാട് വെതര്‍മാന്‍ പ്രദീപ് ജോണ്‍.
ഇന്നു കൂടി കേരളത്തിലെ ജനത ജാഗ്രത തുടരണമെന്നും അതിനുശേഷം ചിലഭാഗങ്ങളില്‍ മാത്രമാണ് മഴയ്ക്ക് സാധ്യതയെന്നാണ് പറയുന്നത്. അതുപോലെ തന്നെ ഇനിയൊരു പ്രളയത്തിന് സാധ്യതയില്ലെന്നും പ്രവചനത്തില്‍ പറയുന്നു.
ഓഗസ്റ്റ് 11 മുതല്‍ കേരള തീരത്തു നിന്ന് മഴമേഘങ്ങള്‍ നീങ്ങും. സെപ്റ്റംബറില്‍ മഴ കാര്യമായി കുറഞ്ഞ് നല്ല കാലാവസ്ഥ എത്തും. ഇതോടെ വെള്ളപ്പൊക്കവും അവസാനിക്കുമെന്ന് പറയുന്നു. അതേസമയം ഇന്നും കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് പറയുന്നത്.
എന്നാല്‍ മറ്റു ജില്ലകളില്‍ സ്ഥിതിഗതികള്‍ ആശ്വാസകരമാണ്. കേരളത്തില്‍ ഈ വര്‍ഷം 2300 മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്നാണ് വെതര്‍മാന്‍ പ്രവചനം. ഇതുവരെ 1500 മില്ലി ലിറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന 800 മില്ലി ലിറ്റര്‍ മഴ വരുന്ന 50 ദിവസങ്ങള്‍ക്കുള്ളിലാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ മൂന്നു വര്‍ഷം അടുപ്പിച്ച് കാലവര്‍ഷം സാധാരണയില്‍ അധികം ശക്തമാകുമെന്ന് കൃത്യമായി തമിഴ്നാട് വെതര്‍മാന്‍ പ്രവചിച്ചിരുന്നു.
കഴിഞ്ഞ നൂറ്റാണ്ടില്‍ 1922,23,24 വര്‍ഷങ്ങളും ഈ വര്‍ഷം 2018,19, 20 വര്‍ഷങ്ങളിലുമായിരുന്നു ശക്തമായ മഴയുണ്ടായത്. കഴിഞ്ഞ രണ്ടു വര്‍ഷമായി വെതര്‍മാന്‍ പ്രവചിച്ചതിന് സമാനമായി 2300 മില്ലീ മീറ്റര്‍ മഴ കിട്ടിയിരുന്നു. ഈ വര്‍ഷവും അത് തന്നെ ഉണ്ടാകുമെന്നാണ് പ്രവചനം നടത്തിയിട്ടുള്ളത്.