കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് പറയും.
കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ മുൻ ഓഫീസ് സെക്രട്ടറിയായിരുന്നു പ്രദീപ് കുമാർ. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് വിധി പറയുന്നത്.
നടൻ ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് ബേക്കൽ സ്വദേശിയായ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപിനെതിരെയുള്ള കേസ്.