കാസർഗോഡ്: നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പ് സാക്ഷിയായ വിപിൻലാലിനെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയത് കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറെന്ന് റിപ്പോർട്ട്.
ഇക്കാര്യം വിശദമാക്കി ബേക്കൽ പോലീസ് ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി.ജനുവരി 23നാണ് സംഭവം. കേസിലെ പ്രധാന പ്രോസിക്യൂഷന് സാക്ഷിയും ബേക്കല്‍ സ്വദേശിയുമായ വിപിന്‍ലാലിനെ തേടി കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ബേക്കലിലെത്തി.
തൃക്കണ്ണാടെ ബന്ധുവീട്ടിലെത്തിയ പ്രദീപ്, വിപിനെ നേരിട്ട് കാണാൻ സാധിക്കാത്തതിനെ തുടര്‍ന്ന് അമ്മാവന് ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെത്തി.
ഇവിടെ നിന്നും വിപിന്റെ അമ്മയെ വിളിച്ച് വിപിന്റെ വക്കീല്‍ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തി. തുടർന്ന് വിപിനോട് മൊഴിമാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു.
കത്തുകളിലൂടേയും സമ്മര്‍ദം തുടര്‍ന്നതായും പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സമ്മര്‍ദ്ദം സഹിക്കവയ്യാതെയാണ് സെപ്റ്റംബര്‍ 26ന് വിപിൻ ബേക്കല്‍ പോലീസിന് പരാതി നല്‍കിയത്.
അന്വേഷണത്തില്‍ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ലോഡ്ജില്‍ നല്കിയ തിരിച്ചറിയല്‍ രേഖകളും പരിശോധിച്ചപ്പോഴാണ് സംഭവത്തിന് പിന്നില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ തന്നെയാണ് ബേക്കലിലെത്തിയതെന്ന് പോലീസ് കണ്ടെത്തിയത്.