പ്രാങ്ക് വീഡിയോകള്‍ക്കു പഞ്ഞമില്ലാത്ത കാലമാണ്. ചില പ്രാങ്കുകള്‍ നമ്മളെ ഞെട്ടിക്കുമ്പോള്‍ ചിലതു കണ്ടാല്‍ ചിരിച്ചുചിരിച്ച് വശംകെടും. ഇതില്‍ ഏതെങ്കിലുമൊന്ന് ഉറപ്പാണ്.
കുട്ടിക്കളി
സ്യൂവിന് കുട്ടികള്‍ രണ്ടാണ്. പക്ഷേ, കുട്ടിക്കളിക്ക് കുറവൊന്നുമില്ല. ചില നേരത്ത് ഇവര്‍ക്ക് സ്ഥിര ബുദ്ധി നഷ്ടപ്പെട്ടോ എന്നു പോലും സംശയിച്ചു പോകും.
സുറയിലെ ഗോര്കിംഗ് സ്വദേശിയാണ് സ്യൂ. ഇത്തവണ അവള് കണ്ടെത്തിയ പ്രാങ്ക് അല്‍പ്പം ഭയപ്പെടുത്തുന്നതാണ്.
തന്റെ സ്വീകരണ മുറി വൃത്തിയാക്കുന്നതിനിടയിലാണ് അവള് വെറുതെ കിടക്കുന്ന കുറച്ചു സ്ഥലം മുറിക്കുള്ളില്‍ കണ്ടത്.
ആ സ്ഥലത്തു നിന്ന് നേരത്തെ ആ വീട്ടില്‍ താമസിച്ചിരുന്നവരുടെ കുറച്ച് ചിത്രങ്ങള്‍ കൂടി കിട്ടി. അതു കണ്ടപ്പോഴാണ് സ്യൂവിന്റെ മനസില്‍ ഒരു ആശയമുദിച്ചത്.
ഒന്നു പേടിപ്പിച്ചേക്കാം
പഴയ വീട്ടുകാരുടെ ചിത്രങ്ങള്‍ക്കൊപ്പം തങ്ങളുടെ ചില ചിത്രങ്ങള്‍ കൂടി വയ്ക്കാം എന്ന് അവള് ആദ്യം തീരുമാനിച്ചു.
പിന്നെയാണ് അവള് ഓര്‍ത്തത് ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്ന ഒരു അസ്ഥികൂടം തന്റെ കയ്യിലുണ്ടല്ലോ.
അത് എവിടെയെങ്കിലും വയ്ക്കാനായി സ്ഥലം അന്വേഷിച്ചു കൊണ്ടിരിക്കുകയാണല്ലോ എന്ന് സ്യൂ ഓര്‍ത്തത്. അതിന് പറ്റിയ ഇടം ഇതു തന്നെയെന്ന് സ്യൂ ഉറപ്പിച്ചു.
അങ്ങനെ അവള് അസ്ഥികൂടത്തെ അവിടെ സ്ഥാപിച്ചു. അതിനൊപ്പം ഒരു കവറില്‍ തങ്ങളുടെ കുടുംബത്തിന്റെയും പഴയ താമസക്കാരുടെയും ചിത്രങ്ങളും എടുത്തുവെച്ചു.
ആ കവറിനു പുറത്ത് ഇങ്ങനെ എഴുതി – ഹൈഡ് ആന്‍ഡ് സീക്ക് ചാമ്പ് 2021.
പ്രാങ്കുകളുടെ രാജ്ഞി
സ്യൂവിനെ പ്രാങ്കുകളുടെ രാജ്ഞി എന്നാണു വിശേഷിപ്പിക്കുന്നത്. സ്വന്തം മക്കള്‍ പ്രത്യേകിച്ച് ഇളയ മകളാണ് സ്യൂവിന്റെ പ്രാങ്കുകള്‍ക്ക് ഇരയാകുന്നത്.
മകളെ ഇരുട്ടുമുറിയില്‍ പൂട്ടിയിടുക, മുറിയിലെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന് കുളി കഴിഞ്ഞെത്തിയ മകളുടെ കാലില്‍ പിടിച്ചുവലിക്കുക, സോമ്പി നൺ, ഗ്ലാഡിയേറ്റര്‍ വേഷങ്ങളില്‍ പേടിപ്പിക്കുക എന്നിവയൊക്കെ സ്യൂവിന്റെ തമാശകളിൽ ചിലതു മാത്രം!
അമ്പത്തിയേഴുകാരിയായ സ്യൂവിന്റെ ഭര്‍ത്താവ് ഡെറിന്‍ ഭാര്യയുടെ ഈ തമാശകളിലൊന്നും ഇടപെടാറേയില്ല. ഒരു ചെറുപുഞ്ചിരിയോടെ ഇതൊക്കെ നോക്കി നിൽക്കും.
ഈസ്റ്ററാകുമ്പോഴേക്കും കുറച്ച് ഈസ്റ്റര്‍ മുട്ടകള്‍ എവിടെയെങ്കിലും കുഴിച്ചിട്ടാലോ എന്ന ആലോചനയിലാണ് സ്യൂ ഇപ്പോൾ!