ന്യൂഡൽഹി: ലോക ചെസ് ചാന്പ്യൻ മാഗ്നസ് കാൾസണെ അട്ടിമറിച്ച് 16 വയസ് മാത്രമുള്ള ഇന്ത്യയുടെ കൗമാരതാരം ഗ്രാൻഡ് മാസ്റ്റർ ആർ. പ്രജ്ഞാനന്ദ.
എയർതിംഗ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റിലാണു പ്രജ്ഞാനന്ദ സാക്ഷാൽ കാൾസണെ വീഴ്ത്തിയത്.
കറുത്ത കരുക്കളുമായി കളിച്ച പ്രജ്ഞാനന്ദ 39 നീക്കങ്ങൾക്കൊടുവിൽ വിജയം നേടി. ടൂർണമെന്റിന്റെ എട്ടാം റൗണ്ടിലാണു കാൾസണ് അടിതെറ്റിയത്.
ടൂർണമെന്റിലെ പ്രജ്ഞാനന്ദയുടെ രണ്ടാം വിജയംകൂടിയാണിത്. ടൂർണമെന്റിൽ എട്ടു റൗണ്ടിനുശേഷം എട്ടു പോയിന്റുമായി 12-ാം സ്ഥാനത്താണു പ്രജ്ഞാനന്ദ.
16 കളിക്കാർ പങ്കെടുക്കുന്ന ഓണ്‍ലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റാണ് എയർതിംഗ്സ് മാസ്റ്റേഴ്സ്.