ലോ​ക ചാ​മ്പ്യ​നെ കീ​ഴ​ട​ക്കി പ്ര​ജ്ഞാ​ന​ന്ദ; ഇ​ന്ത്യ​യി​ലെ ചെ​സ് റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​നം


ചെ​ന്നൈ: ഫി​ഡെ ചെ​സ് ലോ​ക ചാ​ന്പ്യ​നാ​യ ചൈ​ന​യു​ടെ ഡി​ങ് ലി​റ​നെ തോ​ൽ​പ്പി​ച്ച് ഇ​ന്ത്യ​യു​ടെ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ ആ​ർ. പ്ര​ജ്ഞാ​ന​ന്ദ. നെ​ത​ർ​ല​ൻ​ഡ്സി​ൽ ന​ട​ന്ന ടാ​റ്റ സ്റ്റീ​ൽ മാ​സ്റ്റേ​ഴ്സ് ടൂ​ർ​ണ​മെ​ന്‍റി​ലാ​ണ് പ്ര​ജ്ഞാ​ന​ന്ദ ലി​റ​നെ അ​ട്ടി​മ​റി​ച്ച​ത്.

ഇ​തോ​ടെ ഇ​തി​ഹാ​സ താ​രം വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദി​നെ മ​റി​ക​ട​ന്ന് ഇ​ന്ത്യ​യി​ലെ ചെ​സ് റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്തും പ്ര​ജ്ഞാ​ന​ന്ദ​യെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷ​വും ലി​റ​നെ​തി​രേ പ്ര​ജ്ഞാ​ന​ന്ദ ജ​യം നേ​ടി​യി​രു​ന്നു.

വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദി​നു​ശേ​ഷം നി​ല​വി​ലെ ലോ​ക​ചാ​ന്പ്യ​നെ തോ​ൽ​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് ഇ​ന്ത്യ​ൻ താ​ര​മാ​ണ് പ്ര​ജ്ഞാ​ന​ന്ദ. ഫി​ഡെ റേ​റ്റിം​ഗി​ൽ 2748.3 പോ​യി​ന്‍റാ​ണ് പ്ര​ജ്ഞാ​ന​ന്ദ​യ്ക്ക്. വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദി​ന് 2748ഉം. 2780 ​ആ​ണ് ഡി​ങ് ലി​റ​ന്‍റെ റേ​റ്റിം​ഗ് പോ​യി​ന്‍റ്.

Related posts

Leave a Comment