എഴുപത് വര്‍ഷമായി ഭക്ഷണമോ വെള്ളമോ കഴിച്ചിട്ടില്ല! നിരീക്ഷണങ്ങളും പരീക്ഷണങ്ങളും പലത് നടത്തിയിട്ടും വാദത്തെ എതിര്‍ക്കാനാവുന്നുമില്ല; തൊണ്ണൂറുകാരനായ സന്ന്യാസി പ്രഹ്ലാദ ജ്ഞാനിയുടെ ജീവിതം അത്ഭുതമാവുന്നു

ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണ് ഒരു മനുഷ്യ ജീവന്റെ അടിസ്ഥാന ആവശ്യങ്ങളായി കണക്കാക്കുന്നത്. എന്നാല്‍ ഭക്ഷണം എന്ന ഘടകം ഇല്ലാതെയും ജീവിക്കാന്‍ സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു സന്ന്യാസി. ഭക്ഷണം മാത്രമല്ല, വെള്ളം ഇല്ലാതെയും വര്‍ഷങ്ങളോളം ജീവിക്കാന്‍ സാധിക്കുമെന്ന് വാദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഈ സന്ന്യാസി.

ശരീരത്തിന് വായു മാത്രമാണ് ആഹാരം. അതുകൊണ്ടുതന്നെ എഴുപത് വര്‍ഷമായി താന്‍ ഭക്ഷണമോ വെള്ളമോ കഴിച്ചിട്ടില്ല. ഇപ്പോള്‍ 88 വയസുള്ള പ്രഹ്ലാദ ജഞാനി എന്ന സന്ന്യാസി പറയുന്നത്, ഇങ്ങനെയൊക്കെയാണ്. ഗുജറാത്തിലെ ചാരോഡ് ഗ്രാമത്തിലാണ് പ്രഹ്ലാദ ജഞാനിയുടെ വാസം. 18 വയസിന് ശേഷം താന്‍ ഭക്ഷണമോ വെള്ളമോ കഴിച്ചിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു. ഒട്ടേറെ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ വാദം തെറ്റാണെന്ന് തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയം.

അതുകൊണ്ട് തന്നെ ഇദ്ദേഹത്തെ വിശ്വാസികള്‍ ‘മാതാജി’ എന്നാണ് വിളിക്കുന്നത്. മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുള്‍ കലാം ഇദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയനാക്കി പഠനം നടത്തിയിട്ടുണ്ട്്. ഒട്ടേറെ തവണ ശാസ്ത്രലോകം ഈ സന്ന്യാസിയുടെ ജീവിതം പഠിക്കാന്‍ ശ്രമിച്ചു. ആശ്രമത്തിലെ മരങ്ങളടക്കം പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഇതുവരെ ഒരു തെളിവും കണ്ടെത്താനായില്ല എന്നത് ശ്രദ്ധയാകര്‍ഷിക്കുന്ന കാര്യം.

2010ല്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആന്റ് അലീഡ് സയന്‍സും ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനും ഇദ്ദേഹത്തെ ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനും പഠനത്തിനും വിധേയനാക്കി. 15 ദിവസത്തെ ഇദ്ദേഹത്തിന്റെ എല്ലാ പ്രവൃത്തികളും സംഘം ക്യാമറയില്‍ പകര്‍ത്തി. ഇതുകൂടാതെ എം.ആര്‍.െഎ, അള്‍ട്രാസൗണ്ട് , എക്‌സറേ, അടക്കം ബയോക്കെമിക്കല്‍ തുടങ്ങിയ ആധുനിക വൈദ്യശാസ്ത്ര രീതികളും ഇദ്ദേഹത്തില്‍ നടത്തി.

പക്ഷേ എന്നിട്ടും ശാസ്ത്രസംഘത്തിന് ഇദ്ദേഹത്തിന്റെ വാദത്തിന് പിന്നില്‍ തെറ്റ് കണ്ടെത്താനായില്ല. ഒടുവില്‍ മെഡിക്കല്‍ സംഘം കണ്ടെത്തിയത് ഇങ്ങനെയായിരുന്നു, ഇദ്ദേഹത്തിന്റെ ശരീരം വെള്ളവും ഭക്ഷണവും ഇല്ലാതെ കഴിയാനുള്ള അവസ്ഥയിലേക്ക് പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ജീവിക്കാനുള്ള ഊര്‍ജം തനിക്ക് ലഭിക്കുന്നത്, ധ്യാനത്തിലൂടെയാണെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയടക്കമുള്ളവര്‍ ഇദ്ദേഹത്തെ സന്ദര്‍ശിക്കാറുമുണ്ട്.

Related posts