താമരശേരി: പുഴയില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി പ്രജീഷ് എന്ന ഉണ്ണി(32)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്ന് നാലുകിലോമീറ്റര്‍ അകലെ കൈപ്പുറം പാലത്തിന് സമീപത്തു നിന്നാണ് ഇന്ന് രാവിലെ ഒന്‍പതിന് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ജോലികഴിഞ്ഞെത്തിയ പ്രജീഷ് സുഹൃത്തിനോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപ്രതീക്ഷതമായെത്തിയ മലവെള്ളപ്പാച്ചില്പ്പെടുകയായിരുന്നു. താമരശേരി പോലീസും മുക്കത്തുനിന്നെത്തിയ ഫയര്‍ഫോഴ്സും ചുരം സംരണ സമിതി പ്രവര്‍ത്തകരും പുതുപ്പാടി പഞ്ചായത്തിലെ വൈറ്റ്ഗാര്‍ഡ് പ്രവര്‍ത്തകരും നാട്ടുകാരും വിവിധ സന്നദ്ധ സംഘടന പ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു തെരച്ചില്‍ നടത്തിയത്.
കൈതപ്പൊയില്‍ നോളജ് സിറ്റിയിലെ നിര്‍മ്മാണ തൊഴിലാളിയായ പ്രജീഷ് പൊട്ടിക്കൈയ്യില് വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു.