കൊച്ചി: പെരിയാറുമായി ബന്ധപ്പെട്ട വിവിധ കനാലുകളിലെ 24 കിലോമീറ്ററോളം ഭാഗത്തെ പുനരുജീവനം ഉൾപ്പെടെ കൊച്ചി വിമാനത്താവളം നടത്തുന്ന 11 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു.
ഈ ഉദ്യമത്തിൽ സിയാലും പങ്കു ചേരുന്നു. വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ക്ഷേമത്തിനായി വിവിധ പദ്ധതികൾ ഡയറക്ടർ ബോർഡ് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
പെരിയാറുമായി ബന്ധപ്പെട്ട വിവിധ കനാലുകളിലെ 24 കിലോമീറ്ററോളം ഭാഗത്തെ പുനരുജീവനം ഉൾപ്പെടെ കൊച്ചി വിമാനത്താവളം നടത്തുന്ന 11 കോടി രൂപയുടെ വികസന പദ്ധതികൾ ഇന്ന് ഉദ്ഘാടനം ചെയ്തു.
2018-ലെ പ്രളയത്തിന് ശേഷം അടിസ്ഥാന സൗകര്യ വികസന നയങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. നീരൊഴുക്ക് സുഗമമാക്കാനുള്ള പദ്ധതികൾ ഇതിന്റെ ഭാഗമായി.
സിയാലും ഈ ഉദ്യമത്തിൽ പങ്കു ചേരുകയാണ്. വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ക്ഷേമത്തിനായി വിവിധ പദ്ധതികൾ ഡയറക്ടർ ബോർഡ് ആസൂത്രണം ചെയ്തിട്ടുണ്ട്.
ചുമട്ട് തൊഴിലാളികൾക്കായി സൊസൈറ്റി രൂപവൽക്കരിച്ചു. വിമാനത്താവളത്തിനായി വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് ശാശ്വതമായ പുനരധിവാസം ആസൂത്രണം ചെയ്തു വരുന്നു. അകപ്പറമ്പിൽ മേൽപാലം നിർമിച്ചു നൽകുന്നതും പരിഗണനയിലാണ്.