തിരുവനന്തപുരം: പൊതുമേഖലയെ വിറ്റുതുലക്കുന്നവരോട് പൊതുമേഖല ബദലാണെന്ന് പ്രഖ്യാപിക്കുന്ന മറ്റൊരു കേരള മോഡൽ ആണ് കെൽട്രോൺ എന്ന് മന്ത്രി പി. രാജീവ്. രാജ്യത്തിന്റെ ഇലക്ട്രോണിക്സ് ഹബ്ബാകാൻ ശ്രമിക്കുന്ന കേരളത്തിന് കെൽട്രോൺ ആയിരിക്കും കരുതലും കൈത്താങ്ങുംമെന്ന് അദ്ദേഹം പറഞ്ഞു.
കെൽട്രോണിന്റെ പ്രവർത്തനങ്ങൾ കാണാൻ കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ സർക്കാർ സംഘങ്ങൾ നൽകിയ പ്രശംസ വളരെ വലിയ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
സമീപകാലത്ത് കെൽട്രോൺ പങ്കെടുത്ത മിഷനുകളും നേടിയ അംഗീകാരങ്ങളും മലയാളികൾക്കാകെ അഭിമാനം സമ്മാനിക്കുന്ന കാര്യങ്ങളാണ്. രാജ്യത്തിന്റെ അഭിമാന മിഷനുകളായ ആദിത്യയിലും ചാന്ദ്രയാനിലും ഗഗൻയാനിലും ഭാഗമായിരിക്കുന്നു കെൽട്രോൺ.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സഹസ്രകോടികളുടെ ഓർഡറുകൾ നേടിയെടുത്തിരിക്കുന്നു കെൽട്രോൺ. മികവോടെയുള്ള പ്രവർത്തനങ്ങൾ കാണാൻ കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ സർക്കാർ സംഘങ്ങൾ നൽകിയ പ്രശംസയും മറ്റൊരു അംഗീകാരം തന്നെ.
ഒപ്പം സ്ഥാപനത്തിന് പുതിയ നേതൃനിരയും. പൊതുമേഖലയെ വിറ്റുതുലക്കുന്നവരോട് പൊതുമേഖല ബദലാണെന്ന് പ്രഖ്യാപിക്കുന്ന മറ്റൊരു കേരള മോഡൽ.1000 കോടിയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നതിനൊപ്പം രാജ്യത്തിന്റെ ഇലക്ട്രോണിക്സ് ഹബ്ബാകാൻ ശ്രമിക്കുന്ന കേരളത്തിന് കെൽട്രോൺ ആയിരിക്കും കരുതലും കൈത്താങ്ങുംമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.