കൊച്ചി: മുനമ്പത്ത് റീസർവെ നടത്തും എന്നത് ചിലരുടെ ഭാവനാസൃഷ്ടിയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. അഞ്ച് മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ് മുനമ്പത്തേതെന്ന് പറയുന്നവർക്ക് വിഷയത്തെ കുറിച്ച് വ്യക്തമായി അറിയില്ല.
ശാശ്വത പരിഹാരത്തിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ചർച്ചക്ക് ശേഷം മാത്രമേ ഇതിന്റെ പരിഹാരത്തിലേക്ക് പോകാൻ സാധിക്കു എന്ന് മന്ത്രി അറിയിച്ചു.
മുനമ്പത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കില്ല. വിഷയത്തിൽ മുസ്ലിം ലീഗ് നിലപാട് മാറ്റിയതിൽ സന്തോഷമുണ്ട്. മുനമ്പത്ത് താത്കാലിക രാഷ്ട്രീയ നേട്ടമല്ല വേണ്ടത് എന്ന് അദ്ദേഹം എറണാകുളത്ത് മാധ്യമപ്രവടത്തകരോട് പറഞ്ഞു.