മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ പേ​രി​ൽ വ്യാ​ജ വാ​ട്സാ​പ്പ് അ​ക്കൗ​ണ്ട്; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ പേ​രി​ൽ വ്യാ​ജ വാ​ട്സാപ്പ് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സൈ​ബ​ർ ക്രൈം ​പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ം ആ​രം​ഭി​ച്ചു.

മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മ​ന്ത്രി​യു​ടെ ഫോ​ട്ടോ ഉ​ൾ​പ്പെ​ടു​ത്തി വ്യാ​ജ വാ​ട്സാ​പ്പ് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി വ്യ​വ​സാ​യ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണു​ക​ളി​ലേ​ക്ക് അ​യ​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ശ്ര​മം ന​ട​ന്നി​രു​ന്നു.

ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. നേ​ര​ത്തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ലും ബി​നോ​യ് വി​ശ്വം എം​പി​യു​ടെ പേ​രി​ലും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജി​ന്‍റെ പേ​രി​ലും വ്യാ​ജ വാ​ട്ട്സാ​പ്പ് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി പ​ണം ത​ട്ടാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലും പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

എ​ന്നാ​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ വാ​ട്സാ​പ്പ് സ​ന്ദേ​ശ​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പിച്ച് വ​കു​പ്പി​ലെ ഒ​രു എ​ൻ​ജി​നിയ​റി​ൽ നി​ന്നു ത​ട്ടി​പ്പ് സം​ഘം ഒ​രു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment