കായംകുളം : സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ക്വാറന്റൈനിൽ പോകേണ്ടി വന്ന കുടുംബം വളര്‍ത്തിയിരുന്ന പശുവിൻറ്റെ സംരക്ഷണം ഏറ്റെടുത്ത് സിവിൽ ഡിഫൻസ് യൂണിറ്റിലെ അംഗം മാതൃകയായി.
കായംകുളം അഗ്നിരക്ഷാ നിലയത്തിന് കീഴിലുള്ള സിവിൽ ഡിഫൻസ് യൂണിറ്റിലെ വോളണ്ടിയറായ കായംകുളം കണ്ടല്ലൂർ തെക്ക് പി എസ് വില്ലയിൽ പ്രജിത്താണ് കോവിഡ് കാലത്ത് കനിവാർന്ന പ്രവൃത്തിയിലൂടെ മാതൃകയായത്.
വീട്ടുകാർ ക്വാറന്റൈനിൽ പോയപ്പോൾ തൊഴുത്തിൽ ഒറ്റപ്പെട്ടുനിന്ന മിണ്ടാപ്രാണിയുടെ വിവരം ഹെൽത്ത് ഇൻസ്പെക്ടർ മുഖേന അറിഞ്ഞതിനെ തുടർന്ന് ക്വാറന്റൈൻ കാലാവധി കഴിഞ്ഞ് വീട്ടുകാർ മടങ്ങി എത്തുംവരെ പശുവിന്റെ സംരക്ഷണം പ്രജിത്ത് സന്തോഷപൂർവ്വം ഏറ്റെടുക്കുകയായിരുന്നു.
ഒരു താത്കാലിക ഷെഡ് നിർമ്മിച്ച് അതിനുള്ളിലാണ് പ്രജിത്ത് പശുവിന് സംരക്ഷണം ഒരുക്കിയിരിക്കുന്നത്.