തിരുവനന്തപുരം: പരിശീലത്തിനു പണമില്ലാത്തതിനാൽ ഒളിന്പ്യൻ സജൻ പ്രകാശ് മെഡലുകൾ വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ദേശീയ ഗെയിംസിൽ ലഭിച്ച ആറ് മെഡലുകളാണു സജൻ വിൽക്കുന്നത്.
കോമണ്‍വെൽത്ത് ഗെയിംസും ഏഷ്യൻ ഗെയിംസും ലക്ഷ്യമിട്ടാണു സജന്റെ നീക്കം. പരിശീലത്തിനു പണമില്ലാത്തതിനാൽ കോമണ്‍വെൽത്ത് ദേശീയ ഗെയിംസിനുള്ള പരിശീലനം മുടങ്ങിയതായി സജൻ പറഞ്ഞു. സർക്കാർ ജോലിയുടെ ശന്പളം പോലും കിട്ടുന്നില്ലെന്നും സജൻ തുറന്നു പറയുന്നു.
റിയോ ഒളിംപിക്സിൽ രാജ്യത്തെ പ്രതിനിധീകരിച്ച ഏക പുരുഷ നീന്തൽ താരമാണ് സജൻ.