കൊല്ലം :പുന്നല സ്വദേശിയും പട്ടിക ജാതി യുവാവും ആയ പ്രകാശിന്റെ ആത്മഹത്യക്ക് കാരണക്കാരായവർക്കെതിരെ നടപടി എടുക്കാൻ വൈകുന്ന പോലീസ് നീതി നിഷേധത്തിനെതിരെ യൂത്ത് ഫ്രണ്ട് കൊല്ലം ജില്ലാ കമ്മിറ്റി പ്രതിക്ഷേധിച്ചു.
മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്ന യുവാവിനെ പ്രാദേശിക ഭരണകക്ഷി പാർട്ടി നേതാക്കൾ ചേർന്ന് മർദിച്ചിരുന്നു. ഈ വിവരംയുവാവ് പത്തനാപുരം പോലീസിൽ നേരിട്ട് അറിയിച്ചിട്ടും പോലീസ് നേതാക്കൾക്ക് എതിരെ നടപടി സ്വീകരിക്കാത്തത്തിൽ മനം നൊന്ത് കൂടി ആണ് പ്രകാശ് ആത്മഹത്യ ചയ്തത്.
മാരണത്തിനു ശേഷവും പോലീസ് രാഷ്ട്രീയ സമ്മർദ്ധങ്ങൾക്ക് വഴങ്ങി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.പട്ടിക ജാതി പീഡനത്തിനും ആത്മഹത്യാ പ്രേരണക്കും കേസ് എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത് നടപടി സ്വീകരിച്ചില്ലെങ്കിൽ ജനകീയ സമരവുമായി മുന്നോട്ട് വരുമെന്ന് ജില്ലാ പ്രസിഡന്റ് രതീഷ് അലിമുക്ക് അറിയിച്ചു.