ചേർത്തല: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്ക് ബദലായ നയങ്ങൾ നടപ്പാക്കുന്ന പിണറായി സർക്കാരിനെതിരെ കോൺഗ്രസും ബിജെപിയും രഹസ്യ ധാരണ ഉണ്ടാക്കിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.
ചേർത്തല എല്‍ഡിഎഫ് സ്ഥാനാർത്ഥി പി.പ്രസാദിന്റെ തെരെഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്. മത്സ്യത്തൊഴിലാളികളെയും പാവപ്പെട്ട ജനതയെയും സംരക്ഷിക്കാൻ ഫലപ്രദമായ ബദൽനയങ്ങൾ കൊണ്ടുവന്ന സർക്കാരാണു കേരളം ഭരിക്കുന്നത്.
ഇനിയുള്ള അഞ്ച് വർഷം തീരദേശമേഖലയ്ക്കായി 5,000 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് എൽഡിഎഫ് പ്രകടന പത്രികയിലെ പ്രധാനപ്പെട്ട പദ്ധതിയായി ഉൾപ്പെടുത്തിട്ടുണ്ട്.
ഭക്ഷ്യ വകുപ്പ് മന്ത്രി പി.തിലോത്തമൻ കൊണ്ടുവന്ന റേഷൻ സംവിധാനം ദുർബലപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുകയാണ്. ഗ്രാമീണ മേഖലയിൽ 75 ശതമാനവും നഗരമേഖലയിൽ 60 ശതമാനവും ജനങ്ങൾക്ക് റേഷൻ ആനുകൂല്യങ്ങൾ കിട്ടിയിരുന്നത് യഥാക്രമം 60 ഉം 40 ഉം ആയി കുറയ്ക്കാനാണ് കേന്ദ്രം തീരുമാനമെടുത്തത്.
ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല എന്നതടക്കമുള്ള കാരണങ്ങളാൽ സാധാരക്കാരായ കാർഡ് ഉടമകളായ മൂന്നുകോടി റേഷൻകാർഡുമകൾക്ക് റേഷൻ കാർഡ് കേന്ദ്രം നിരോധിച്ചുവെന്നും കാരാട്ട് പറഞ്ഞു.