കൊച്ചി: ഇംഗ്ലീഷില്‍ എഴുതുന്ന മലയാളി എഴുത്തുകാരി അനിതാ നായരുടെ മറ്റൊരു ഓഡിയോ ബുക്കുകൂടി സ്റ്റോറിടെലില്‍ എത്തുന്നു. പ്രശസ്ത ചലച്ചിത്രതാരം പ്രകാശ് രാജാണ് പുസ്തകം പാരായണം ചെയ്തിരിക്കുന്നത്.
സ്റ്റോറിടെല്‍ ഒറിജിനല്‍ ആയാണ് എ ഫീല്‍ഡ് ഓഫ് ഫ്ലവേഴ്സ് എന്ന ഈ പുസ്തകമെത്തുന്നത്. അതായത്, പുസ്തകമുള്‍പ്പെടെ മറ്റൊരു രൂപത്തിലും മറ്റെങ്ങും ഇത് ഇപ്പോള്‍ ലഭ്യമാകില്ല.
ഹത്രസ് കേസിന്റെ പശ്ചാത്തലത്തില്‍ മഹാഭാരത കഥയുടെ പുനരാഖ്യാനമാണ് എ ഫീല്‍ഡ് ഓഫ് ഫ്ലവേഴ്സ്. പ്രകാശ് രാജ് വായിക്കുന്ന ഈ ഓഡിയോ ബുക് ശ്രവിക്കാന്‍ താഴെ തന്നിരിക്കുന്ന ഈ ലിങ്ക് സന്ദര്‍ശിക്കുക:
tthps://wwwts.orytel.com/in/en/books/2465145AFieldofFlower. സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റോറിടെല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത് 2017 നവംബറിലാണ്.