കൂത്താട്ടുകുളം: പാലക്കുഴയിൽ യുവാവ് തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൂത്താട്ടുകുളം പാലക്കുഴ മൂങ്ങാംക്കുന്ന് കാനംമല വട്ടിന്തംതടത്തിൽ പ്രകാശൻ (45) ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് സഹോദരൻ ലൈജു ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി 9.30 ആണ് സംഭവം. ഇരുവരും തമ്മിൽ രാത്രി വാക്കുതർക്കം ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. വാക്കു തർക്കത്തെ തുടർന്നുള്ള പ്രകോപനം ആകാം കൊലയിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്.
പ്രകാശൻന്റെ തലയ്ക്കാണ് ചുറ്റിക കൊണ്ടുള്ള അടിയേറ്റിരിക്കുന്നത്. കൂത്താട്ടുകുളം പോലീസ് സ്ഥലത്ത് എത്തി പ്രാഥമിക പരിശോധനക്ക് ശേഷം പ്രകാശന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരിച്ച പ്രകാശൻ പെയിന്റിംഗ് തൊഴിലാളിയാണ്.