മൂവാറ്റുപുഴ: സൈക്കിളിൽ കേരളമാകെ ചുറ്റിക്കറങ്ങി യുഡിഎഫിനായി പ്രചാരണം നടത്തുകയാണ് പ്രകാശനെന്ന പഴയ സൈക്കിൾ യജ്ഞക്കാരൻ. സംസ്ഥാനത്തേക്കുള്ള രാഹുൽ ഗാന്ധിയുടെ വരവിൽ ആവേശം ഉൾക്കൊണ്ട് 20 ലോക്സഭാ മണ്ഡലങ്ങളിലേയും യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന സന്ദേശവുമായാണ് ഈ 57കാരൻ നാടു ചുറ്റുന്നത്.
കഴിഞ്ഞ നാലിനു രാഹുൽഗാന്ധിയെ നേരിൽകണ്ടശേഷം വയനാട്ടിൽനിന്ന് ആരംഭിച്ച സൈക്കിൾ സവാരിയുടെ ഭാഗമായാണ് പ്രകാശൻ ഇന്നലെ മൂവാറ്റുപുഴവഴി കടന്നുപോയത്. റോഡരുകിലെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസുകളാണ് ഇയാളുടെ വിശ്രമ സങ്കേതങ്ങൾ. ഭാരത് സർക്കസിൽ വർഷങ്ങളോളം സൈക്കിൾ യജ്ഞക്കാരനായി ജോലിചെയ്തിരുന്ന പ്രകാശൻ ചാലക്കുടി കൊരട്ടി സ്വദേശിയാണ്