ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേ പ്രകാശ് രാജ് രംഗത്ത്

തന്നെ അപമാനിക്കുന്ന തരത്തില്‍ ലേഖനം എഴുതിയെന്ന് ആരോപിച്ച് പോസ്റ്റ്കാര്‍ഡ് ന്യൂസിനെതിരെ പരാതിയുമായി നടനും സംവിധായകനുമായ പ്രകാശ് രാജ് രംഗത്ത്. കബോണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് പോസ്റ്റ്കാര്‍ഡിനെതിരെ പ്രകാശ് പരാതി നല്‍കിയിരിക്കുന്നത്. ഗൗരി ലങ്കേഷിന്റെ വധം അടക്കം വിവിധ വിഷയങ്ങളില്‍ തന്നെ മോശമായി ചിത്രീകരിക്കുന്ന ലേഖനങ്ങള്‍ക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്.

താരത്തിന്റെ പരാതിയെത്തുടര്‍ന്ന് പോസ്റ്റ്കാര്‍ഡ് എഡിറ്റര്‍, ഉടമ, ലേഖകന്‍ എന്നിവര്‍ക്കെതിരെ ഐടി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. വ്യക്തിപരമായി തന്നെ ആക്ഷേപിക്കുന്നതാണ് ലേഖനങ്ങളെന്ന് പ്രകാശ് രാജ് മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു ഇതാണ് തനിക്ക് പ്രതീക്ഷയുള്ളതെന്നും രാജ് പറഞ്ഞു.

 

Related posts