
മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകം മോദിയെ പിന്തുണയ്ക്കുന്നവര്‍ ആഘോഷമാക്കിയപ്പോള്‍ പ്രതികരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനു തയാറായില്ല. യഥാര്‍ഥ ഹിന്ദുവിന് അത്തരം പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാനാകില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. ബിജെപിക്കെതിരെയും മോദിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി പലപ്പോഴും രംഗത്തെത്തുന്ന നടനാണ് പ്രകാശ് രാജ്. കഴിഞ്ഞ ദിവസം പ്രകാശ് രാജ് സംസാരിച്ച വേദി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അദ്ദേഹം പോയതിനു പിന്നാലെ ഗോമൂത്രമൊഴിച്ചു കഴുകിയത് വിവാദമായിരുന്നു.