വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് കു​മാ​ർ ന​ല്ലൊ​രു കൃ​ഷി​ക്കാ​ര​നു​മാ​ണ്; അ​ദ്ദേ​ഹ​ത്തെ ന​മു​ക്ക് മാ​തൃ​ക​യാ​ക്കാം…

കോ​ഴ​ഞ്ചേ​രി: ന​മ്മു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് കു​മാ​ർ ന​ല്ലൊ​രു കൃ​ഷി​ക്കാ​ര​നാ​ണ്. അ​ദ്ദേ​ഹ​ത്തെ ന​മു​ക്ക് മാ​തൃ​ക​യാ​ക്കാം…. പ​ല വേ​ദി​ക​ളി​ലും പ​ല​രും ഇ​തു പ​റ​യു​ന്പോ​ൾ പ്ര​കാ​ശ് കു​മാ​റി​ന് അ​ഭി​മാ​നം ഉ​യ​രും.

കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്ര​കാ​ശ് കു​മാ​ര്‍ ന​ല്ലൊ​രു കൃ​ഷി​ക്കാ​ര​നാ​ണെ​ന്നതിനു നാ​ട്ടു​കാ​ർ ത​ന്നെ​യാ​ണ് സാ​ക്ഷി​ക​ൾ.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 12,13 വാ​ര്‍​ഡു​ക​ളി​ല്‍ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ത​ണുങ്ങാ​ട്ടി​ല്‍ പാ​ട​ശേ​ഖ​ര​ത്തി​ലെ ത​രി​ശാ​യി കി​ട​ക്കു​ന്ന 10 ഹെ​ക്ട​ര്‍ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​മാ​യി നെ​ല്‍​കൃ​ഷി ചെ​യ്യു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ്ര​തി​വ​ര്‍​ഷം 40 ട​ണ്‍ നെ​ല്ല് കി​ട്ടി​യി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ 25 ട​ണ്‍ നെ​ല്ലു​മാ​ത്രമേ ല​ഭി​ക്കു​ന്നു​ള്ളു​വെ​ന്ന് പ്ര​കാ​ശ് പ​റ​ഞ്ഞു. “ഉ​മ’ എ​ന്ന വി​ത്താ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

കൃ​ഷി വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പാ​ര​മ്പ​ര്യ കൃ​ഷി സ​മ്പ്ര​ദാ​യ​ത്തോ​ടൊ​പ്പം ട്രാ​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള യ​ന്ത്ര​ങ്ങ​ളു​പ​യോ​ഗി​ച്ചും ആ​ധു​നി​ക രീ​തി​യി​ലാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്.

നെ​ല്‍​പ്പാ​ടം ഒ​രു​ക്കി വി​ത്തു​വി​ത​യ്ക്കു​ന്ന​തു​മു​ത​ല്‍ കൊ​യ്യു​ന്ന​തു​വ​രെ ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ ചെ​ല​വു വ​രും. സ​പ്ലൈ​കോ​യാ​ണ് നെ​ല്ല് വാ​ങ്ങു​ന്ന​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ പ​ദ്ധ​തി​യി​ല്‍ ത​ന്‍റെ കൃ​ഷി​യും ഈ ​വ​ര്‍​ഷം ഉ​ള്‍​പ്പെ​ട്ട​തു​കൊ​ണ്ട് പാ​ട്ട​ത്തി​ന് കൊ​ടു​ക്കേ​ണ്ട തു​ക​യി​ല്‍ ഒ​രു വി​ഹി​തം സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്നു​ണ്ടെ​ന്ന​തും ആ​ശ്വാ​സ​ക​ര​മാ​ണ്.

നെ​ല്‍​കൃ​ഷി​യോ​ടൊ​പ്പം സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ അ​ഞ്ചി​ല​ധി​കം കു​ള​ങ്ങ​ളും ജ​ലാ​ശ​യ​ങ്ങ​ളും പാ​ട്ട​ത്തി​നെ​ടു​ത്ത് മ​ത്സ്യ​കൃ​ഷി ന​ട​ത്തു​ന്നു​ണ്ട്. ഗ്രാ​ഹു, ക​ട്ട​ള, ക​രി​മീ​ന്‍, സി​ലോ​പ്പി​യ തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളാ​ണു​ള്ള​ത്.

ഇ​തി​നോ​ടൊ​പ്പം 500 ല​ധി​കം ഏ​ത്ത​വാ​ഴ കൃ​ഷി​യും ന​ട​ത്തു​ന്നു​ണ്ട്. സ​മീ​പ കാ​ല​ത്ത് തൊ​ഴി​ല്‍ ര​ഹി​ത​രാ​യ യു​വാ​ക്ക​ളെ സം​ഘ​ടി​പ്പി​ച്ച് ആ​ട് ഫാം ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് പ്ര​കാ​ശ് കു​മാ​ര്‍ കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് മെം​ബ​റാ​കു​ന്ന​ത്. സി​പി​ഐ​യു​ടെ സ​ജീ​വാം​ഗ​വും ഭാ​ര​വാ​ഹി​യു​മൊ​ക്കെ​യാ​യ അ​ദ്ദേ​ഹ​ത്തി​ന് പാ​ർ​ട്ടി​ത​ല​ത്തി​ലും തി​ര​ക്കു​ക​ളു​ണ്ട്.

ഏ​തു പ്ര​തി​സ​ന്ധി​ക​ളി​ലും കൃ​ഷി ഒ​രു ജീ​വി​ത മാ​ര്‍​ഗ​മാ​ണെ​ന്ന ത​ന്‍റെ തി​രി​ച്ച​റി​വ് യു​വ​ത​ല​മു​റ​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന​തി​ലും അ​ദ്ദേ​ഹം സ​ന്തു​ഷ്ട​നാ​ണ്.

Related posts

Leave a Comment