കാക്കനാട്: കലക്ടറുടെ പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്ന് സിപിഎം പ്രാദേശിക നേതാവ് ഫണ്ട് തട്ടിയെടുത്ത കേസില്‍ കൂടുതല്‍ നേതാക്കള്‍ കുടുങ്ങിയേക്കും. ദുതാശ്വാസ ഫണ്ട് അനര്‍ഹമായി കൈപ്പറ്റിയവരുടെ ലിസ്റ്റ് ജില്ലാ ഭരണകൂടം പൊലിസിന് കൈമാറി.
ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കലക്ടര്‍ സസ്പെന്‍ഡ് ചെയ്ത സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദിന്റെ ബന്ധുക്കളുടെയും ഇയാളുമായി രാഷ്ട്രീയ ബന്ധമുള്ള പ്രാദേശിക നേതാക്കളുടെയും പേരുകളാണ് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) പൊലിസിന് കൈമാറിയിട്ടുള്ളത്.
സിപിഐ, സിപിഎം നേതാക്കള്‍ അവരുടെ ബന്ധുക്കളുടെയും മക്കളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അനര്‍ഹമായി കൈപ്പറ്റിയിട്ടുള്ളതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. വിഷ്ണു പ്രസാദ് സിവില്‍ സ്റ്റേഷനിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയിലെ സജീവ പ്രവര്‍ത്തകനാണ്.
വിഷ്ണു പ്രസാദിന്റെ അടുത്ത ബന്ധുവായ കാക്കനാടുള്ള കരാറുകാരന്റെ മകന്റെ പേരിലുള്ള അക്കൗണ്ടിലേക്കും പണം നല്‍കിയിട്ടുണ്ടെന്ന് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രളയത്തിന്റെ കെടുതികള്‍ അനുഭവിക്കാത്ത മുന്നൂറില്‍പ്പരം അക്കൗണ്ടിലേക്ക് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം നേരത്തെ കണ്ടെത്തിയിരുന്നു.
ഏകദേശം എഴു കോടിയോളം രൂപ ഇത് വഴി നഷ്ടപ്പെട്ടിട്ടുള ്ളതെന്നാണ് നിഗമനം. സിപിഎം ഭരിക്കുന്ന അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് അക്കൗണ്ടില്‍ ലഭിച്ച ദുരിതാശ്വാസ ഫണ്ട് പാര്‍ട്ടി തൃക്കാക്കര ലോക്കല്‍ കമ്മിറ്റിയംഗം നിലംപതിഞ്ഞിമുകള്‍ സ്വദേശി എം.എം. അന്‍വര്‍ തട്ടിയെടുത്തതിനെ തുടര്‍ന്നാണ് കോടികളുടെ വെട്ടിപ്പ് പുറത്തായത്.
ലോക്കല്‍ കമ്മിറ്റിയിലെ മറ്റൊരംഗവും ഭാര്യയുടെ പേരില്‍ പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലിസ് സംശയിക്കുന്നത്. സിപിഐയുടെ പ്രാദേശിക നേതാക്കളിൽ ചിലർക്കെതിരേയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പൊലിസ് അന്വേഷണം ആവശ്യപ്പെട്ടാണ് ജില്ല ഭരണകൂടം ഫണ്ട് തട്ടിയെടുത്തവരുടെ പേര് വിവരങ്ങള്‍ കൈമാറിയിട്ടുള്ളത്.
ഒരാഴ്ച ആയിട്ടുംം പോലീസിന്റെ ഭാഗത്തു നിന്നുംം യാതൊരു നടപടിയുംും ഉണ്ടാകാത്തതിൽ ജനം പോലീസിനെ പഴിചാരുകയാണ്. അപേക്ഷ പോലും നല്‍കാത്ത സിപിഎം പ്രാദേശിക നേതാവിന് ദുരിതാശ്വാസ ഫണ്ട് നല്കിയ അതേ രീതിയിലാണ് മറ്റുള്ളവര്‍ക്കും ക്ലാര്‍ക്ക് പണം അനുവദിച്ചിരിക്കുന്നത്.
പ്രളയ ദുരിത ബാധിതര്‍ക്ക് രണ്ടില്‍ കൂടുതല്‍ തവണ പണം അനുവദിച്ചത് കണ്ടെത്തുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്ത പണം ജില്ല ഭരണകൂടത്തിന്റെ അക്കൗണ്ടില്‍ വരവ് വയ്ക്കാതെ ക്ലാര്‍ക്ക് തിരിമറി നടത്തുകയായിരുന്നു.
അനധികൃതമായി പണം ലഭിച്ചവരേല്ലാം കാക്കനാട്ടില്‍ പ്രളയ ദുരിതമനുഭവിക്കാത്തവരും സാമ്പത്തിക ശേഷിയുള്ളവരുമാണ്. ഇവരുടെ അക്കൗ ണ്ടുകളിലേ ക്ക് ശരാശരി രണ്ടര ലക്ഷം രൂപ വരെ എത്തിയിട്ടുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. വിഷ്ണു പ്രസാദിന് പൊള്ളാച്ചിയിൽ കോഴിഫാം ഉള്ളതായും സൂചനയുണ്ട്.
കേസന്വേഷണത്തിൽ പ്രാദേശിക തലത്തിൽ പോലീസിന്സമ്മർദങ്ങൾ ഉണ്ടാകുമെന്ന തിനാൽ കേസ് ജില്ലാതലത്തിൽ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. പ്രളയ ദുരിതാശ്വാസ പണം തട്ടിപ്പ് ഉണ്ടായത് വെളിച്ചത്തു വന്ന് വിവാദമായത് പാർട്ടിയി ലെ പല പ്രാദേശിക നേതാക്കളുുടേയും ഉറക്കം കെടുത്തുന്നുണ്ട്.
സംഭവം നടന്നിട്ട് ഏതാനും ദിവസങ്ങൾ ആയിട്ടും ഇതുവരെ പോലീസ് എ.ഡി. എമ്മിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കാലതാമസം വരുത്തുന്നത് ഇതിൽ ഉൾപ്പെട്ടിട്ടുള്ളളവർക്ക് രക്ഷപ്പെടാനുള്ള അവസരത്തിന് പോലീസ് ഒത്താശ ചെയ്യുകയാണെന്ന് ആക്ഷേപമുണ്ട്.