തിരുവനന്തപുരം: പ്രളയത്തില്‍ 15,394 വീടുകൾ പൂർണമായി തകർന്നെന്നും 2995 വീടുകൾ സര്‍ക്കാര്‍ പുനർനിർമിച്ചു നൽകിയെന്നും റവന്യുമന്ത്രി ഇ ചന്ദ്രശേഖരന് നിയമസഭയില്‍ പറഞ്ഞു. 9934 വീടുകൾ സ്വയം നിർമ്മിച്ചു കൊള്ളാം എന്ന് ഉടമസ്ഥർ അറിയിച്ചിരുന്നതായും 1990 വീടുകള്‍ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നൽകിയെന്നും മന്ത്രി സഭയെ അറിയിച്ചു.
9737 വീടുകൾക്ക് പുനര്‍നിര്‍മ്മാണത്തിനുള്ള സര്‍ക്കാര്‍ ധനസഹായത്തിന്റെ ആദ്യഗഡു നൽകിയിട്ടുണ്ട്. 2757 വീടുകൾക്ക് രണ്ടാം ഗഡുവും 4544 വീടുകൾക്ക് മൂന്നാം ഗഡുവും നൽകിയതായും മന്ത്രി അറിയിച്ചു.