പത്തനംതിട്ട: മഹാപ്രളയവുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങൾക്കു നഷ്ടപരിഹാരമായി സർക്കാർ നല്കിയ തുക തിരിച്ചുപിടിക്കാന്‍ നല്കിയ നോട്ടീസുകൾ പിന്‍വലിക്കണമെന്ന് ജില്ലാ യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. വീടുകൾക്കും മറ്റുമുണ്ടായ നഷ്ടത്തിന് അർഹമായ നഷ്ടപരിഹാരം മാത്രമേ ദുരിതബാധിതർക്കു ലഭിച്ചിട്ടുള്ളൂ. ഇതിൽ നിന്നു കൈയിട്ടുവാരാനുള്ള ശ്രമം അപലപനീയമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ മസ്റ്ററിംഗിനു വേണ്ടി പെന്ഷന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രായാധിക്യമുള്ള ആളുകളെ ദിവസങ്ങളോളം ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാര്‍ നടപടി മനുഷത്വ രഹിതമാണെന്നും ഇതു പരിഹരിക്കുന്നതിനു അടിയന്തിര നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും യുഡിഎഫ് നടത്തുന്ന പ്രതിഷേധ ധര്‍ണയുടെ ഭാഗമായി 12 ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റു പടിക്കല്‍ ധര്‍ണ നടത്തുന്നതിനും യോഗം തീരുമാനിച്ചു.
യുഡിഎഫ് ജില്ലാ ചെയര്മാന് വിക്ടര്‍ ടി. തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ യുഡിഎഫ് നേതാക്കളായ കെ. ശിവദാസന്‍ നായര്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പന്തളം സുധാകരന്, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, ജോസഫ് എം. പുതുശേരി, കെ.ഇ. അബ്ദുള്‍ റഹ്മാന്, പഴകുളം മധു, സമദ് മേപ്രത്ത്, ജോർജ് വർഗീസ്, എ. ഷംസുദ്ദീന്,തോപ്പില്‍ ഗോപകുമാര്‍, തോമസ് ജോസഫ്, ശ്രീശ്രീ കോമളന്, റ്റി.എം. സുനില്‍ കുമാര്‍, അബ്ദുള്‍ കലാം ആസാദ്, സക്കീര്‍ ഹുസൈന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കത്തു നൽകി
പത്തനംതിട്ട: മഹാപ്രളയവുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങൾക്ക് അനുവദിച്ച തുക തിരികെപിടിക്കാൻ നൽകിയ നോട്ടീസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് കോഴഞ്ചേരി തഹസീൽദാർക്ക് കത്തുനൽകി. ഇത്തരത്തിൽ തുക തിരികെപിടിക്കുന്നതിനോടു യോജിക്കാനാകില്ലെന്ന് കത്തിൽ വ്യക്തമാക്കി.