തിരുവനന്തപുരം: പ്രളയം തകർത്ത കേരളത്തിനു സഹായ വാഗ്ദാനവുമായി ജർമൻ ബാങ്ക്. കേരളത്തിലെ റോഡുകളുടെ പുനർനിർമാണത്തിന് 700 കോടി രൂപയുടെ വായ്പ വാഗ്ദാനമാണ് ജർമൻ ബാങ്കായ കെഎഫ്ഡബ്ല്യു നൽകിയിരിക്കുന്നത്. തുടർ ചർച്ചകൾക്കായി കെഎഫ്ഡബ്ല്യു അധികൃതർ ഈയാഴ്ച കേരളത്തിലെത്തും.
പ്രളയത്തിൽ തകർന്ന റോഡുകൾ ആധുനീക രീതിയിൽ പുനർനിർമിക്കാൻ 10,000 കോടിയോളം രൂപ വേണ്ടി വരുമെന്നാണ് യുഎൻ അടക്കമുളള വിവിധ ഏജൻസികൾ തയാറാക്കിയ കണക്ക്. ഇതിന്റെ അടിസ്ഥാനത്തിൽ നവകേരള നിർമാണത്തിന് നേതൃത്വം നൽകുന്ന റീബിൽഡ് കേരള ഇനീഷ്യേറ്റീവ് വിവിധ ധനകാര്യ ഏജൻസികളുടെ സഹായം തേടിയിരുന്നു.
കെഎഫ്ഡബ്ല്യുവുമായും ചർച്ചകൾ നടന്നു. തുടർന്നാണ് കേരളത്തിന് കുറഞ്ഞ പലിശയിൽ 696 കോടി രൂപ വായ്പ നൽകാൻ സന്നദ്ധമെന്ന് കെഎഫ്ഡബ്ല്യു അറിയിച്ചത്.