കൊല്ലം: പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സ്കൂളുകളില്‍ ശുചിത്വ ഓഡിറ്റിംഗിന് തുടക്കം കുറിച്ചു. 22 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ നടത്തുന്ന തീവ്രശുചീകരണ പരിപാടിയോടനുബന്ധിച്ചാണ് ഹരിതകേരള മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഹരിതോത്സവം പരിപാടിയില്‍ ഉള്‍പ്പെടുത്തി ശുചിത്വ ഓഡിറ്റിംഗ് നടത്തുന്നത്.
കൊല്ലം ടൗണ്‍ യു.പി സ്കൂളില്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹരിതകേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഐസക്ക്, സ്കൂള്‍ ഹെഡ്മാസ്റ്റര് എസ്. അജയകുമാര്‍, അധ്യാപകരായ പി. സജിനി, ഐഷ പ്രഭാകരന്, സൂസന് ബര്‍ണാര്‍ഡ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ മറ്റ് സ്കൂളുകളിലും പ്രതേ്യക അസംബ്ലിയും പ്രതിജ്ഞയും നടന്നു.ശുചീകരണത്തിന്റെ പ്രാധാന്യവും മാലിന്യം ഉറവിടത്തില്‍ തന്നെ വേര്‍തിരിച്ച് പുനചംക്രമണത്തിന് കൈമാറേണ്ടതിന്റെ അനിവാര്യതയും അസംബ്ലിയിലും ക്ലാസുകളിലും കുട്ടികളോട് വിശദീകരിച്ചു.
സ്കൂളുകളില്‍ വിദ്യാര്‍ഥികളെ വിവിധ സംഘങ്ങളായി തിരിച്ചാണ് ശുചിത്വ ഓഡിറ്റിംഗ് നടത്തുന്നത്. ഓരോ ഗ്രൂപ്പിനും സ്കൂളിന്റെ ഓരോ ഭാഗത്തെ നിരീക്ഷണത്തിന്റെയും മാലിന്യ ശേഖരണത്തിന്റെയും ചുമതല നല്‍കും.