തിരുവനന്തപുരം: സിപിഎം നേതാക്കൾ പ്രതികളായ പ്രളയ ദുരിതാശ്വാസ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ കഴിയില്ലെന്ന് പി.ടി.തോമസ് എംഎൽഎ.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ സർക്കാർ തയാറാകണം. സിപിഎം നേതാക്കൾ പ്രതികളായതിനാൽ കേസ് ഒതുക്കാൻ പോലീസിന് മേൽ സമ്മർദ്ദമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ കൊള്ളയടിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. അർഹരായ പലർക്കും സർക്കാർ സഹായം നിഷേധിക്കപ്പെട്ടു.
ദുരിതം ജനങ്ങൾക്കും സഹായം സിപിഎമ്മിനും എന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പി.ടി.തോമസ് കുറ്റപ്പെടുത്തി.