തൃശൂർ: പ്രളയത്തിൽ ജില്ലയിൽ വീടുകൾക്കുണ്ടായ നാശനഷ്ടം സംബന്ധിച്ച് ഇന്നലെ വരെ കളക്ടറേറ്റിൽ ലഭിച്ചത് നാലായിരത്തിലധികം അപ്പീൽ അപേക്ഷകൾ. അർഹതപ്പട്ടികയിൽ ഉൾപ്പെടാനുളള അപേക്ഷ, വീടിനുണ്ടായ നാശനഷ്ടത്തിന്റെ കണക്ക് സംബന്ധിച്ച് അപേക്ഷ ഉൾപ്പെടെയുള്ളവയാണ് സ്വീകരിച്ചത്. നാശനഷ്ടം സംബന്ധിച്ച അപ്പീൽ അപേക്ഷ ഇന്നു വൈകീട്ട് അഞ്ചുവരെ കളക്ടറേറ്റിൽ സ്വീകരിക്കും.
താലൂക്ക് തലങ്ങളിൽ നാശനഷ്ടം സംബന്ധിച്ച കണക്കെടുപ്പിനെ സംബന്ധിച്ച അപ്പീൽ അപേക്ഷ സമർപ്പിക്കാനുളള അവസരമാണ് കളക്ടറേറ്റിൽ ഒരുക്കിയിരിക്കുന്നത്. ഈ അപ്പീൽ അപേക്ഷ പരിഗണിച്ചതിനുശേഷം വീടുകൾക്കുണ്ടായ നാശനഷ്ടം സംബന്ധിച്ച അന്തിമ കണക്കെടുപ്പ് പൂർത്തിയാക്കിയാണ് ധനസഹായം വിതരണം ചെയ്യുക.