വയനാട്: പ്രളയക്കെടുതി വിലയിരുത്താനെത്തിയ പ്രത്യേക കേന്ദ്രസംഘം ഇന്ന് തൃശ്ശൂർ, വയനാട് ജില്ലകളിൽ സന്ദർശനം നടത്തും. ചാലക്കുടി, മാള, പൊയ്യ, കുഴൂർ, പുഴയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളില്ലാണ് സംഘം സന്ദർശനം നടത്തും.കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുളള നാലംഗ സംഘമാണ് വയനാട്ടിലെത്തുന്നത്.
പുത്തുമല, കുറിച്ച്യാര്‍മല തുടങ്ങിയ ദുരന്തബാധിത പ്രദേശങ്ങളും സംഘം സന്ദര്‍ശിക്കുമെന്നാണ് വിവരം.കഴിഞ്ഞദിവസം മലപ്പുറം, ആലപ്പുഴ ജില്ലകളിൽ സംഘം സന്ദർശനം നടത്തിയിരുന്നു. കേന്ദ്രസംഘത്തിന്റെ ആദ്യഘട്ട സന്ദർശമാണിത്.