തിരുവനന്തപുരം: പ്രളയ മേഖലകളിൽ നിന്നും ലഭിച്ച പരാതികൾ പരിഹരിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പ്രളയ ദുരിതമുണ്ടായ മേഖലകളിൽ നിന്നും ലഭിച്ച പരാതികൾ അതാത് ജില്ലയിലെ കളക്ടർമാർക്ക് നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപം. ഇതിനെതിരേയാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിക്കുന്നത്.
പ്രളയ മേഖലയിലെ പരാതികൾ പരിഹരിക്കുന്നില്ല: ചെന്നിത്തല ഹൈക്കോടതിയിലേക്ക്
