കൊച്ചി: 2018ലെ പ്രളയത്തിൽപ്പെട്ടവരിൽ അർഹരായവർക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. അർഹരെന്ന് കണ്ടെത്തിയവർക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്നും അപ്പീൽ അപേക്ഷകരുടെ വിശദാംശങ്ങൾ ഒന്നര മാസത്തിനകം പ്രസിദ്ധികരിക്കണമെന്നും കോടതി നിർദേശിച്ചു. അപ്പീൽ അനുവദിച്ചിട്ടും നഷ്ടപരിഹാരം ലഭിക്കാത്തവർ അനവധിയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പ്രളയത്തിൽപ്പെട്ടവർക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി
