തിരുവനന്തപുരം: പ്രളയത്തിൽ മുങ്ങി വയറിംഗ് നശിച്ച വീടുകളിൽ സിംഗിൾ പോയിന്റ് കണക്ഷനുകൾ തികച്ചും സൗജന്യമായി ചെയ്തു കൊടുക്കുമെന്നു കെഎസ്ഇബി.എല്ലാ കുടിവെള്ള പന്പിംഗ് സ്റ്റേഷനുകളിലും ദുരിതാശ്വാസ ക്യാന്പുകളിലും വൈദ്യുതി എത്തിക്കുന്നതിനു മുന്തിയ പരിഗണന കൊടുക്കും. റിലീഫ് ക്യാന്പുകളിൽ കഐസ്ഇബിയുടെ ലെയ്സണ്‍ ഓഫീസർമാരെ നിയോഗിക്കും.
റിലീഫ് ക്യാന്പുകളിൽ വൈദ്യുതി തടസമുണ്ടാകാതെ നോക്കാനും, തടസമുണ്ടായാൽ അടിയന്തരമായി വൈദ്യുതി പുന:സ്ഥാപിക്കുന്നതിനാണ് ഇതെന്നും കെഎസ്ഇബി അറിയിച്ചു.