കൊല്ലം: കേരളത്തിലെ മഴക്കെടുതിയില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് അമൃതാനന്ദമയിയുടെ സഹായഹസ്തം. ആള്‍നാശം സംഭവിച്ച കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം മഠംനല്കും.ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അവരിലേയ്ക്ക് കാരുണ്യവും സേവനവുമായി നാമോരോരുത്തരും കടന്നു ചെല്ലണമെന്നും അമൃതാനന്ദമയി പറഞ്ഞു.
പ്രളയത്തില്പെട്ടവര്ക്ക് അവശ്യസഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി മഠത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അമൃത ഹെല്പ് ലൈന്‍ സഹായകേന്ദ്രം അമൃത വിശ്വ വിദ്യാപീഠത്തിന്റെ അമൃതപുരി കാമ്പസില്‍ സജ്ജീകരിച്ചിരുന്നു.
അമൃതാനന്ദമയി മഠത്തിന്റെ യുവജന വിഭാഗമായ അയുദ്ധിന്റെ സന്നദ്ധ സേവകരാണ് ഈ ഹെല്പ് ലൈന്‍ (0476 2805050) സംവിധാനം കൈകാര്യം ചെയ്തത്. രക്ഷാപ്രവര്‍ത്തനം മുതല്‍ ഭക്ഷണം, വസ്ത്രങ്ങള്‍, സന്നദ്ധ സേവനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നിരവധി ദുരിതബാധിതര്‍ ഈ ഹെല്പ് ലൈനിനെ ആശ്രയിച്ചതായി മഠം അധികൃതർ അറിയിച്ചു.
വയനാട്, ഇടുക്കി, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ മഠവും മഠത്തിന്റെ മറ്റുസ്ഥാപനങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ്. ആശ്രമത്തിന്റെ നേതൃത്വത്തില്‍ ഈ പ്രദേശങ്ങളില്‍ ദുരന്തനിവാരണദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.
കഴിഞ്ഞവര്‍ഷം പ്രളയദുരിതത്തില്‍പെട്ടവര്‍ക്കായി സഹായങ്ങള്‍ ഒരുക്കിയതിനോടൊപ്പം 10 കോടിരൂപ മഠം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നല്‍കിയിരുന്നു.