ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളുമായി കടലിന്‍റെ മക്കൾ പുറപ്പെട്ടു…


അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ സ​ജ്ജ​മാ​ക്കി. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെയും തോ​ട്ട​പ്പ​ള്ളി തീ​ര​ദേ​ശ പോ​ലീ​സിന്‍റെയും നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ള്ള​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യ​ത്.

നി​ല​വി​ൽ ത​ല​വ​ടി, ചെ​ങ്ങ​ന്നൂ​ർ, മ​ങ്കൊ​മ്പ് പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ആ​കെ 12 വ​ള്ള​ങ്ങ​ൾ എ​ത്തി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ഏ​തു സ​മ​യ​ത്തും പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​ക്കാ​വു​ന്ന രീ​തി​യി​ൽ മ​റ്റു വ​ള്ള​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ലോ​റി​ക​ളി​ലാ​ണ് വ​ള്ള​ങ്ങ​ൾ തോ​ട്ട​പ്പ​ള്ളി തു​റ​മു​ഖ​ത്തു നി​ന്നും പു​റ​പ്പെ​ട്ട​ത്. പോ​ലീ​സി​നും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും സ​ഹാ​യ​മാ​യി കോ​സ്റ്റ​ൽ വാ​ർ​ഡ​ർ​മാ​രു​ടെ സേ​വ​ന​വും ല​ഭി​ച്ചു. അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ക്കേ​ണ്ടി വ​ന്നാ​ൽ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്തു​ണ്ടാ​കു​ന്ന ദു​രി​ത​ത്തെ നേ​രി​ടാ​നാ​യാ​ണ് പ്ര​ള​യ​കാ​ല​ത്തെ​ന്ന​പോ​ലെ ഇ​ത്ത​വ​ണ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം തേ​ടി​യ​ത്.

എ​ച്ച്. സ​ലാം എം​എ​ൽ​എ തു​റ​മു​ഖ​ത്തെ​ത്തി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി. ഏ​തു പ്ര​തി​സ​ന്ധി​യേ​യും നേ​രി​ടാ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ത​യാ​റാ​ണെ​ന്ന് എ​സ്ഐ ക​മ​ല​ൻ പ​റ​ഞ്ഞു. എ​സ്ഐ​മാ​രാ​യ ജോ​ർ​ജ്, ബൈ​ജു വ​ർ​ഗീ​സ്, ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എ​സ്.സു​ദ​ർ​ശ​ന​ൻ, അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഹാ​രി​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ജി​നു​രാ​ജ്, കെ. ​രാ​ജീ​വ​ൻ, രാ​ഹു​ൽ , ഫി​ഷ​റീ​സ് ഡി​ഡി​ഇ രാ​ജീ​വ​ൻ, ഫി​ഷ​റീ​സ് ര​ജി​സ്ട്രാ​ർ ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment