തൃശൂർ: നടത്തറ, പാണഞ്ചേരി മണ്ഡലത്തിലെ നൂറുകണക്കിന് കർഷകരുടെ നേന്ത്രവാഴകളും നെല്ലും പച്ചക്കറി കൃഷിയും എല്ലാം പ്രളയത്തിൽ നശിച്ചു പോയതിന്റെ ഇൻഷുറൻസ് തുക 11 മാസം കഴിഞ്ഞിട്ടും നൽകാത്തതിൽ പ്രതിഷേധം ശക്തമായി.
സർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതിയിൽ ചേർന്ന് പണം അടച്ചിട്ടുള്ള കർഷകർക്കാണ് ഇതുവരെ തുക ലഭിക്കാത്തത്. പലവട്ടം കൃഷി ഓഫീസിൽ പരാതി പറഞ്ഞിട്ടും ഒരു ഫലവുമില്ലാത്ത സാഹചര്യമാണ്. ഇനിയും തുക നൽകാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരത്തിനിറങ്ങാൻ കേരള പ്രദേശ് കിസാൻ കോണ്ഗ്രസ് നടത്തറ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ ഉദ്ഘാടനം ചെയ്തു. നടത്തറ മണ്ഡലം പ്രസിഡന്റ് രാമൻകുട്ടി അധ്യക്ഷത വഹിച്ചു. കെ.എൻ.വിജയകുമാർ, അനിരുദ്ധൻ, റാഫേൽ പൊന്നാരി, എം.എൽ.ബേബി, പഞ്ചായത്തംഗം ജിന്നി ജോയ്, കുഞ്ഞുമോൻ, സജി ആന്റണി എന്നിവർ പ്രസംഗിച്ചു.