കരുനാഗപ്പള്ളി : പ്രളയക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സഹായം നല്കുന്നതില് എല്‍.ഡി.എഫ് സര്‍ക്കാര്‍ തികഞ്ഞ പരാജയമെന്ന് ജനതാദൾ -യുഡിഎഫ് വിഭാഗം ആരോപിച്ചു. കോടിക്കണക്കിന് രൂപ വിദേശത്തുനിന്നും സ്വദേശത്തുനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിച്ചേര്‍ന്നിട്ടും ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഇതുവരെയും യാതൊരുവിധ സഹായവും ലഭ്യമായില്ല.
സമാശ്വാസ സഹായമായ 10000 രൂപ പോലും അര്‍ഹതപ്പെട്ട ആള്‍ക്കാരെ കണ്ടെത്തി നല്കുന്നതില് സര്‍ക്കാര്‍ പരാജയപ്പെട്ട അവസ്ഥയിലാണ്. ഡാം മാനേജ്മെന്റിന്റെയും അവരെ നിയന്ത്രിക്കുന്ന ഗവണ്മെന്റിന്റെയും നിരുത്തരവാദപരമായ തീരുമാനം ആണ് കേരളത്തിലെ ജനങ്ങളെ ഈ ദുരിതകയത്തിലേക്ക് വലിച്ചെറിഞ്ഞതിന്റെ പിന്നില്‍.
മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മറ്റുമന്ത്രിമാരുടെ സ്വരച്ചേര്‍ച്ച ഇല്ലായ്മ പ്രളയക്കെടുതി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വീണ്ടും ദുരിതമാണ് സമ്മാനിച്ചത്. ഇതിനെതിരെ ജനതാദള്‍ യു.ഡി.എഫ് ശക്തമായ സമരപരിപാടി സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.
ജനതാദള്‍ യുഡിഎഫ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ആദിനാട് ഷിഹാബ് യോഗം ഉത്ഘാടനം ചെയ്തു. എസ്.പ്രശാന്ത്, മനോജ്കുമാര്‍ മനാഫ്, അബ്ദുല്‍സലാം, സ്വപ്നമോഹന്, ശ്രീകല എന്നിവര്‍ പ്രസംഗിച്ചു.