കൊല്ലം: ഒറ്റയടിക്ക് ഡാമുകള്‍ തുറന്നു വിട്ടതാണ് പ്രളയ ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്ന അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരിക്കുന്നതിനാ ല്‍ പ്രളയത്തിന് ഉത്തരവാദിയായ മന്ത്രി എം.എം. മണി രാജിവെക്കണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.
കനത്ത മഴ തുടരുമ്പോഴും അണക്കെട്ടുകള്‍ നിറയാനായി കാത്തിരുന്നത് അക്ഷന്ത്യവ്യമായ തെറ്റാണ്. ഡാമുകളുടെ സംഭരണശേഷി കവിഞ്ഞിട്ടും ഘട്ടം ഘട്ടമായി വെള്ളം തുറന്നു വിടാതിരുന്നത് കൂടുതല്‍ കറണ്ട് ഉത്പാദിപ്പിച്ച് കാശുണ്ടാക്കാമെന്ന സ്വാര്‍ത്ഥ ലക്ഷ്യമായിരുന്നു. ഡാമുകള്‍ തുറന്ന് വിടണമെന്ന ആവശ്യത്തെ വൈദ്യുതി മന്ത്രി അവഗണിക്കുകയായിരുന്നു.
ആവശ്യമുന്നയിച്ചവരെ പരിഹസിക്കുകയും ചെയ്തു. 433 മനുഷ്യരുടെയും ആയിരക്കണക്കിന് കന്നുകാലികളുടെയും വളര്‍ത്തുപക്ഷികളുടെയും ജീവനും കോടിക്കണക്കിന് രൂപയുടെ സ്വത്തിനും മന്ത്രിയും മന്ത്രിസഭയും മറുപടി പറഞ്ഞേ തീരുവെന്നും ദേവരാജൻ പറഞ്ഞു.
അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിനെ അധിക്ഷേപിക്കുന്ന മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും കോടതിയേയും നീതിന്യായ വ്യവസ്ഥകളെയും വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. കോടതിക്കുവേണ്ടി വസ്തുതകള്‍ ശേഖരിക്കുകയാണ് അമിക്കസ് ക്യൂറി ചെയ്തത്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ചിന്തിക്കുന്ന മനുഷ്യരുടെ സംശയമാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ശരിവച്ചിരിക്കുന്നത്.
അതിന്റെ അടിസ്ഥാനത്തി ല്‍ പ്രളയ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ സാങ്കേതിക വിദഗ്ദ ര്‍ ഉള്‍പ്പെടുന്ന അന്വേഷണ കമ്മീഷ ന് അന്വേഷണം നടത്തണമെന്നും അതുവരെ മന്ത്രി മണി മന്ത്രിസഭയില്‍ നിന്നും രാജിവെച്ച് മാറി നില്‍ക്കണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.