പ്ര​ള​യത്തിൽ  ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി; ആലപ്പുഴയിൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത് 2126 വീ​ടു​ക​ളും 20297 വീ​ടു​ക​ൾ ഭാ​ഗിക​മാ​യും ത​ക​ർ​ന്നു

ആ​ല​പ്പു​ഴ: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യും പ്ര​ള​യ​വും മൂ​ലം ജി​ല്ല​യി​ൽ ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. ഇ​ത്ത​വ​ണ​ത്തെ മ​ണ്‍​സൂ​ണ്‍ ആ​രം​ഭി​ച്ച ക​ഴി​ഞ്ഞ മേ​യ് 29 മു​ത​ൽ സെ​പ്റ്റം​ബ​ർ 28 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച വീ​ടു​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പാ​ണ് റ​വ​ന്യു വ​കു​പ്പ് നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

2126 വീ​ടു​ക​ളാ​ണ് ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ​യി​ലും പ്ര​ള​യ​ത്തി​ലും പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. 20297 വീ​ടു​ക​ൾ ഭാ​ഗീ​ക​മാ​യും ന​ശി​ച്ചു. 80.75 കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​തി​ലു​ടെ ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. 38.72 കോ​ടി​യു​ടെ ന​ഷ്ടം വീ​ടു​ക​ൾ ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്ന​തി​ലൂ​ടെ​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ച​ത്.

1906 വീ​ടു​ക​ളാ​ണി​വി​ടെ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. 8121 വീ​ടു​ക​ൾ ഭാ​ഗീ​ക​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. പ്ര​ള​യം കൂ​ടു​ത​ൽ ദു​രി​തം വി​ത​ച്ച കു​ട്ട​നാ​ട് താ​ലൂ​ക്കി​ൽ 10366 വീ​ടു​ക​ൾ ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നു. 157 വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത ത​ര​ത്തി​ൽ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കി​ൽ 254 വീ​ടു​ക​ൾ ഭാ​ഗീ​ക​മാ​യും 20 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ചേ​ർ​ത്ത​ല താ​ലൂ​ക്കി​ൽ 224 വീ​ടു​ക​ളാ​ണ് ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്ന​ത്. ര​ണ്ടെ​ണ്ണം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ൽ 1261 വീ​ടു​ക​ൾ​ക്ക് ഭാ​ഗീ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​പ്പോ​ൾ 39 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. മാ​വേ​ലി​ക്ക​ര​യി​ൽ 71 വീ​ടു​ക​ൾ ഭാ​ഗീ​ക​മാ​യും ത​ക​ർ​ന്നു. ര​ണ്ടു​വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ച് ക്യാ​ന്പു​ക​ളി​ലെ 32 കു​ടും​ബ​ങ്ങ​ൾ വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​തി​നാ​ൽ തി​രി​കെ മ​ട​ങ്ങാ​നാ​കാ​തെ ക​ഴി​യു​ക​യാ​ണ്.

പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന വീ​ടു​ക​ൾ​ക്ക് സ​ർ​ക്കാ​ർ നാ​ലു​ല​ക്ഷം വീ​തം ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് 85 കോ​ടി​യോ​ളം ഇ​തി​ന് മാ​ത്ര​മാ​യി വേ​ണ്ടി​വ​രും. ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്ന വീ​ടു​ക​ൾ​ക്ക് റ​വ​ന്യു വ​കു​പ്പ് ക​ണ​ക്കാ​ക്കി​യ ന​ഷ്ട​ത്തി​ന്‍റെ അ​നു​പാ​ത​ത്തി​ലാ​ണ് ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യും വീ​ടു​ക​ൾ ത​ക​ർ​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യ​വും വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നു​മു​യ​രു​ന്നു​ണ്ട്.

Related posts