പാലക്കാട് : പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയി പ്രളയത്തിൽ തകർന്ന റോഡുകളുടെ നവീകരണ- പുനർനിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി പൊതുമരാമത്ത് (റോഡ്സ്) എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.മണ്ണിടിച്ചിലിൽ പ്രധാനപ്പെട്ട ദേശീയപാത ഉൾപ്പെടെയുള്ള റോഡുകളിൽ ദിവസങ്ങൾക്കുള്ളിലാണ് ഗതാഗതം പുനസ്ഥാപിച്ചത്.
കേടുപാടുകൾ സംഭവിച്ച ഇടങ്ങളി താത്ക്കാലികമായി അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതയോഗ്യമാക്കുകയും പൂർണമായും തകർന്ന ഭാഗങ്ങളിൽ പുനർനിർമാണ പ്രവർത്തനങ്ങൾ വിവിധ ഘട്ടങ്ങൾ പിന്നിടുകയും ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിൽ മൂലം നെന്മാറ- നെല്ലിയാന്പതി റോഡി ഗതാഗതം തടസ്സപ്പെട്ട 72 ഇടങ്ങളിലെ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി. പാർശ്വഭിത്തി ഇടിഞ്ഞ ഒന്പത് ഇടങ്ങളിൽ നിർമാണം പുരോഗമിക്കുകയും മൂന്ന് ഇടങ്ങൾ സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
നെല്ലിയാന്പതി കുണ്ടറച്ചോലയിൽ താത്ക്കാലിക പാലം പണിതെങ്കിലും പുതിയ പാലം നിർമിക്കാൻ 15 ലക്ഷത്തിന്റെ പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അനുമതി കിട്ടിയാലുടൻ പ്രവർത്തനമാരംഭിക്കും. കൽമണ്ഡപം മുതൽ കൽപാത്തി വരെയുള്ള തകർന്ന റോഡുകൾ 50 ലക്ഷം ചെലവഴിച്ച് പൂർത്തിയാക്കി. നാട്ടുകൽ – വേലന്താവളം റോഡിലെ തകർച്ച പരിഹരിക്കാൻ 25 ലക്ഷത്തിന്റെ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. മുതലമട റെയിൽവേ സ്റ്റേഷൻ റോഡിൽ 100 മീറ്ററോളം ഒലിച്ചുപോയ കലിങ്ക് പുനർനിർമിച്ചു.
മണ്ണാർക്കാട്- ചിന്നതടാകം റോഡിൽ 15 സ്ഥലങ്ങളില് അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുകയും മൂന്ന് ഭാഗങ്ങളി ഇടിഞ്ഞ പാർശ്വഭിത്തി വീതികൂട്ടി ഗതാഗതയോഗ്യമാക്കുകയും ചെയ്തു. നെല്ലിപ്പുഴ- അടിയ കണ്ടിയൂർ റോഡിന്റെ ഉപരിതലത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. പട്ടാന്പി പാലത്തിൽ തകർന്നുപോയ കൈവരികൾ പുനർനിർമിക്കുകയും ഉപരിതലത്തിലെ കേടുപാടുകൾ തീർക്കുകയും ചെയ്തു.
പൂർണമായും വെള്ളത്തിൽ മുങ്ങിയ പാലത്തറ -കൊടുമുണ്ട റോഡിലെ ഉപരിതലത്തിൽ സംഭവിച്ച കേടുപാടുകൾ നീക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. അട്ടപ്പാടിയിലെ കാഞ്ഞിരപ്പുഴ- പാലക്കയം റോഡിലെ പാർശ്വഭിത്തിയുടെ നിർമാണത്തിനു 30 ലക്ഷം രൂപ അനുവദിച്ചു. തൃത്താല-വി.കെ കടവ് റോഡിലെയും തകർന്ന പാർശ്വഭിത്തികളുടെ പുനർനിർമാണവും ഉപരിതലത്തിലെ കേടുപാടുകൾ പരിഹരിക്കുന്നതും പുരോഗമിക്കുന്നു.
കല്ലടിക്കോട്- ശ്രീകൃഷ്ണപുരം റോഡിലെയും കുമരംപുത്തൂർ- വല്ലപ്പുഴ റോഡിലെയും ഉപരിതലത്തിലെ കേടുപാടുകൾ പരിഹരിച്ചു. വാണിയംകുളം -മാന്നന്നൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ പാർശ്വഭിത്തിയുടെ നിർമാണത്തിനായി 25 ലക്ഷത്തിന്റെ ടെൻഡറും ചിറ്റൂർ- വണ്ടിത്താവളം റോഡിലെ ഷണ്മുഖം ക്രോസ് വെയി കേടുപാട് സംഭവിച്ച കൈവരികളുടെ പുനർനിർമാണ പ്രവൃത്തികൾക്കായുള്ള ടെൻഡറും പൂർത്തിയായി. അനുമതി ലഭിക്കുന്നതിനനുസരിച്ച് ഉടനെ നിർമാണം തുടങ്ങുമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.