കണ്ണൂർ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് നാലായിരം വീടുകൾ സഹകരണ വകുപ്പ് നിർമിച്ചുനൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നവകേരള നിർമിതിക്ക് കണ്ണൂർ ജില്ലാ പോലീസ് സഹകരണ സംഘം നൽകിയ 12.5 ലക്ഷം രൂപ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെയർ ഹോം എന്ന പേരിൽ നിർമിക്കുന്ന 2000 വീടുകൾ ഡിസംബറിൽ മുഖ്യമന്ത്രി ചെങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്യും. സഹകരണ സ്ഥാപനങ്ങളിൽനിന്നും സംഘങ്ങളിൽനിന്നും ലഭിച്ച പണം ഉപയോഗിച്ചാണ് സഹകരണ വകുപ്പ് വീടുകൾ പണിയുന്നത്.
ഒരു വീടിന് അഞ്ച് ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന തുക ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്നിട്ടില്ലെന്നും പ്രയാസങ്ങൾക്കിടയിലും ജനങ്ങൾ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതായി അദ്ദേഹം പറഞ്ഞു.
നിങ്ങൾ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പണം അന്പലത്തിലോ പള്ളിയിലോ കൊണ്ടിട്ടതായി ചിന്തിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.