പ്ര​ള​യ​ത്തി​ൽ കുടുങ്ങി​യ വ്യ​വ​സാ​യി ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക​യ്ക്കാ​യി സ​ത്യ​ഗ്ര​ഹം തു​ട​ങ്ങു​ന്നു;  ഇ​ൻ​ഷ്വ​ർ ചെയ്ത തുക കമ്പിനി നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം

തൃ​ശൂ​ർ: പ്ര​ള​യ​ത്തി​ൽ വൻനാശം നേരിട്ട വ്യ​വ​സാ​യി ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക കി​ട്ടാ​ൻ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി ഓ​ഫീ​സി​ൽ നാ​ളെ സ​ത്യ​ഗ്ര​ഹ സ​മ​രം ആ​രം​ഭി​ക്കു​ന്നു. വാ​ടാ​ന​പ്പ​ള്ളി തൃ​ത്ത​ല്ലൂ​രി​ലെ അ​ൽ മ​ല​ബാ​ർ കോ​ക്ക​ന​ട്ട് പ്രോ​ഡ​ക്ട്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ഡ​യ​റ​ക്ട​ർ കെ.​വി. മോ​ഹ​ന​നാണ് സമരം തുടങ്ങുന്നത്. “തെ​ങ്ങി​ന്‍റെ വ​ക്കീ​ൽ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന മോ​ഹ​ന​ൻ നാ​ല​ര കോ​ടി രൂ​പ​യ്ക്കാ​ണു ക​ന്പ​നി​യി​ലെ യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ളും സ്റ്റോ​ക്കും ഇ​ൻ​ഷ്വ​ർ ചെ​യ്തി​രു​ന്ന​ത്.

പ്ര​ള​യ​ത്തി​നു തൊ​ട്ട​ടു​ത്ത ദി​വ​സം​ത​ന്നെ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യാ​യ ബ​ജാ​ജ് അ​ല​യ​ൻ​സി​ൽ ക്ലെ​യി​മി​നാ​യി അ​പേ​ക്ഷ ന​ൽ​കി. ആ​ഴ്ച​തോ​റും പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി​ക്ക​ലും മാ​ത്ര​മ​ല്ലാ​തെ പ​ണം ന​ല്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നു മോ​ഹ​ന​ൻ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. മൊറ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചെ​ന്നു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ക​ന​റാ ബാ​ങ്കും ദ്രോ​ഹ ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നു മോ​ഹ​ന​ൻ പ​റ​ഞ്ഞു.

Related posts