തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലുംപെട്ട് പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് പുതിയ പാഠപുസ്തകങ്ങൾ നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് അറിയിച്ചു.
ആവശ്യക്കാരായ വിദ്യാർഥികളിൽ നിന്ന് പ്രഥമാധ്യാപകർ വിവരം ശേഖരിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം.
വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ അടിയന്തരമായി ലഭിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിർദേശം നല്കിയിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.