ചെങ്ങന്നൂർ: മനുഷ്യനിർമിത പ്രളയത്തിലെ ദുരിതബാധിതർക്കു പ്രഖ്യാപിച്ച വാഗ്ദാനങ്ങളെങ്കിലും, ഇനിയും പ്രവർത്തികമാക്കുവാൻ സർക്കാർ, തയാറാകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ അവഗണനയിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാംഘട്ട സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാണ്ടനാട്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മിത്രമഠം കവലയിൽ നടന്ന രാപ്പകൽ സമരത്തിൽ പ്രസിഡന്റ് കെ.ബി. യശോധരൻ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ്, മാന്നാർ അബ്ദുൾ ലത്തീഫ്, ഡി. വിജയകുമാർ, എ.ബി. കുര്യാക്കോസ്, കറ്റാനം ഷാജി, കെ. തങ്ങൾകുഞ്ഞ്, ജോജി ചെറിയാൻ, കെ. വേണുഗോപാൽ, റോബിൻ പരുമല, എൻ. രവി, സോജി മെഴുവേലി, ഹരിപാണ്ടനാട്, സണ്ണി കോവിലകം, എ.ആർ. വരദരാജൻ നായർ, തോമസ് ചാക്കോ, രാധേഷ് കണ്ണന്നൂർ, ശിവൻകുട്ടി ഐലാരത്തിൽ, സണ്ണി പുഞ്ചമണ്ണിൽ, ജയിസണ്‍ ചാക്കോ, ജോജി, ഫിലോമിന, ഹാൻ സി. മാത്യു, ആനന്ദവല്ലിയമ്മ, മനോജ് സി. ശേഖർ, പ്രദീപ്, തുടങ്ങിയവർ പ്രസംഗിച്ചു.