കായംകുളം: സർക്കാർ അവഗണനക്കെതിരെ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്. പ്രകൃതിക്ഷോഭങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ നശിച്ച് പോയ വ്യാപാരി സമൂഹത്തോട് സർക്കാർ കാണിക്കുന്ന അവഗണനയിലും പ്രളയ സെസ് പോലുള്ള നികുതികൾ അടിച്ചേൽപ്പിച്ച് നടത്തുന്ന വ്യാപാര ദ്രോഹ നടപടികളിലും പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികൾ നാളെ രാവിലെ 10ന് സെക്രട്ടറിയേറ്റ് പടിക്കൽ ധർണ നടത്തും.
കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള സംസ്ഥാന കൗണ്‍സിൽ അംഗങ്ങളും ധർണയിൽ പങ്കെടുക്കുമെന്നും ഇത് വ്യാപാരികളുടെ നിലനിൽപിനായി നടത്തുന്ന ജീവൻമരണ പോരാട്ടമാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. കേരളത്തിലെ വ്യാപാരികൾക്ക് കഴിഞ്ഞ രണ്ട് മണ്‍സൂണ്‍ കാലങ്ങളിലുണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ 500 കോടിയോളം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
മറ്റ് മേഖലകളിലുണ്ടായ നഷ്ടങ്ങൾ തിട്ടപ്പെടുത്താനും ദുരിതാശ്വാസ സഹായ ധനം അനുവദിക്കാനും സർക്കാർ തയ്യാറായപ്പോൾ തെരുവ് നായ്ക്കളോട് കാണിക്കുന്ന കരുണ പോലും വ്യാപാരികളോട് കാണിച്ചില്ല. അശാസ്ത്രീയമായ പ്രളയ സെസും വ്യപാരികളുടെ മേൽ പ്രയോഗിച്ചിരിക്കുകയാണ്.
താറുമാറായി കിടക്കുന്ന കേരളത്തിലെ ചെറുകിട വ്യാപാര മേഖല പൂർണമായി തകർന്നെന്നും രാജു അപ്സര പറഞ്ഞു.2018, 2019 വർഷങ്ങളിൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടം സംഭവിച്ച മുഴുവൻ വ്യാപാരികൾക്കും നഷ്ടപരിഹാരം അനുവദിക്കുക, വ്യാപാരി ക്ഷേമനിധിയിൽ അംഗമായ എല്ലാ വ്യാപാരികൾക്കും ധനസഹായം നൽകുക, പ്രളയ സെസ് മുൻകാല പ്രാബല്യത്തോടെ പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന ധർണ സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ ഉത് ഘാടനം ചെയ്യും.ക്ഷോഭത്തിന്