വടക്കഞ്ചേരി: പ്രളയത്തിൽ വീടുനഷ്ടപ്പെട്ട നാടൻ കലാകാരൻമാർക്കായുള്ള ധനസഹായ സമാഹരണത്തിനായി ജില്ലയിൽ പാട്ടുവണ്ടി പ്രചരണം തുടങ്ങി. നാട്ടുകലാകാരക്കൂട്ടം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാടൻ പാട്ടുകലാകാരന്മാർ പാട്ടുവണ്ടിയുമായ് പ്രയാണം നടത്തുന്നത്.
പാട്ടുവണ്ടിയുടെ ജില്ലാതല ഉൽഘാടനം വടക്കഞ്ചേരിയിൽ സംസ്ഥാന പ്രസിഡന്റ്് പ്രഫ. കെ.ചന്ദ്രൻ മാസ്റ്റർ നിർവഹിച്ചു. ഉണ്ണി ഗ്രാമകല, ഗംഗാധരൻ ചേതന, സിജോ സണ്ണി എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്ത് മറ്റു ജില്ലകളിലും നാട്ടുകലാകാര കൂട്ടത്തിന്റെ നേതൃത്വത്തിൽ പാട്ടുവണ്ടി പ്രയാണം നടത്തും.ഇതിലൂടെ ലഭിക്കുന്ന തുക സംസ്ഥാന കമ്മിറ്റിക്ക് കൈമാറുമെന്ന് ഇവർ പറഞ്ഞു.