പ്ര​ള​യ​ത്തിൽ പൂർണ്ണമായും തകർന്ന  ജി​ല്ല​യിലെ 400 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങിയതായി  മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​ൻ

മൈ​ല​പ്ര: ജി​ല്ല​യി​ൽ പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ട 648 വീ​ടു​ക​ൾ​ക്കും പ​ക​ര​മാ​യി പു​തി​യ വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞ​താ​യി മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ. മൈ​ല​പ്ര​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പു​തി​യ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

400 വീ​ടു​ക​ളു​ടെ പ​ണി ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ഭൂ​മി ഒ​ലി​ച്ചു​പോ​യി വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വാ​സ​യോ​ഗ്യ​മാ​യ ഭൂ​മി ക​ണ്ടെ​ത്തി പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​ൻ അ​റി​യി​ച്ചു. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പോ​രാ​യ്മ​മൂ​ലം നി​ശ്ചി​ത തു​ക ല​ഭി​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം ഉ​ണ്ടാ​യാ​ൽ വീ​ണ്ടും പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഭൂ​മി കൈ​വ​ശ​മു​ള്ള അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്കെ​ല്ലാം പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. അ​വ​കാ​ശ​പ്പെ​ട്ട​വ​ർ​ക്ക് ഉ​ട​മ​സ്ഥാ​വ​കാ​ശം നി​ഷേ​ധി​ക്കു​ന്ന ഒ​രു ന​ട​പ​ടി​സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് എ​ന്ന ആ​ശ​യം ന​ട​പ്പാ​ക്കാ​ൻ ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യ​ത് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കെ​ല്ലാം ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹ്, അ​ടൂ​ർ ആ​ർ​ഡി​ഒ എം.​എ.​റ​ഹിം, കോ​ന്നി ത​ഹ​സീ​ൽ​ദാ​ർ ജെ.​ച​ന്ദ്ര​ശേ​ഖ​ര​ക്കു​റു​പ്പ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ ബാ​ബു​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മാ​ത്യു തോ​മ​സ്,രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളാ​യ എ.​പി.​ജ​യ​ൻ, വി​ക്ട​ർ ടി.​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts