ക്യാമ്പസുകളിൽ സംഘടനകളുടെ പ്രാ​മാ​ണി​ത്ത​വാ​ദം തെ​റ്റെന്ന് അഡ്വ. ജ​യ​ശ​ങ്ക​ര്‍

കൊ​ല്ലം: പ്രാ​മാ​ണി​ത്ത​വാ​ദം ശ​ക്തി​പ്പെ​ടു​മ്പോ​ഴാ​ണ് ക​ലാ​ല​യ​ങ്ങ​ളി​ല്‍ വ​ര്‍​ഗീ​യ-​വി​ധ്വം​സ​ക സം​ഘ​ട​ന​ക​ള്‍ ശ​ക്തി​പ്പെ​ടു​ന്ന​തെ​ന്ന് അ​ഡ്വ. എ ​ജ​യ​ശ​ങ്ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദ്യാ​ര്‍​ത്ഥി സം​ഘ​ട​ന​ക​ള്‍​ക്ക് ദി​ശാ​ബോ​ധം ന​ഷ്ട​പ്പെ​ട​രു​ത്. ദ​രി​ദ്ര​ന്‍റെ മ​ക്ക​ള്‍ പ​ഠി​ക്കു​ന്ന ക​ലാ​ല​യ​ങ്ങ​ളി​ല്‍ മാ​ത്ര​മേ സ​മ​രം ന​ട​ക്കു​ക​യു​ള്ളു​വെ​ന്ന അ​വ​സ്ഥ മാ​റ​ണ​മെ​ന്നും ജ​യ​ശ​ങ്ക​ര്‍ പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ എ​ഐ​എ​സ്എ​ഫ് പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഇ​സ്‌​ക്ര’ സം​ഘ​ടി​പ്പി​ച്ച ‘അ​ക്ര​മ​ര​ഹി​ത ക​ലാ​ല​യം-​പ​ഠ​ന​ത്തോ​ടൊ​പ്പം ആ​ശ​യ​സ​മ​ര​വും പോ​രാ​ട്ട​വും’ എ​ന്ന വി​ഷ​യം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം.

ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ ,ഡോ. ​പി കെ ​ഗോ​പ​ന്‍ , അ​ഡ്വ ആ​ര്‍ വി​ജ​യ​കു​മാ​ര്‍ ടി ​കെ വി​നോ​ദ​ന്‍ ,സി ​ബി ഗോ​പ​കു​മാ​ര്‍, പോ​ണാ​ല്‍ ന​ന്ദ​കു​മാ​ര്‍, മു​രു​ക​ലാ​ല്‍, അ​ഡ്വ. ബി ​കെ ജ​യ​മോ​ഹ​ന്‍, ജ​യ​കു​മാ​ര്‍, ഇ​ഗ്നേ​ഷ്യ​സ് ജി ​ജോ​സ്, സോ​ണി വി ​പ​ള്ളം എ​ന്നി​വ​ര്‍ സംബന്ധിച്ചു.

Related posts