പത്തനംതിട്ട: വോളിബോള്‍ കളിക്കാരിയായ പതിനെട്ടുകാരിയെ പീഡിപ്പിച്ച പരിശീലകന് അറസ്റ്റില്‍. കൊടുമണ്‍ ഐക്കാട് ചിരണിക്കല്‍ സ്വദേശി പ്രമോദാണ് (36) അറസ്റ്റിലായത്.
പത്തനംതിട്ട വനിതാ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. പരിശീലനത്തിനിടെ മഴ നനയാതിരിക്കാന്‍ ഇരുവരും ഒരിടത്ത് കയറി നിന്നുവെന്നും അപ്പോള്‍ തന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി പ്രമോദ് പോയെന്നുമാണ് പോലീസിന് പെണ്‍കുട്ടി നല്കിയ മൊഴി.
മൊബൈല്‍ ഫോണ്‍ തിരികെ വാങ്ങാന്‍ ചെന്നപ്പോള്‍ തൊട്ടടുത്തുള്ള ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.