തലശേരി: ആര്‍എസ്എസ് പ്രവര്ത്തകന് കൂത്തുപറമ്പ് മൂര്യാട് പള്ളിക്കുന്ന്നിര കുമ്പളപ്രവര് പ്രമോദിനെ (33) വെട്ടിക്കൊലപ്പെടുത്തുകയും സുഹൃത്തും സഹപ്രവര്‍ത്തകനുമായ ആലക്കാടന്‍ പ്രകാശനെ(43) വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത ചെയ്ത കേസിന്റെ വിചാരണ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് വി.എന്‍ വിജയകുമാര്‍ മുമ്പാകെ പൂര്‍ത്തിയായി. വിചാരണയുടെ അടിസ്ഥാനത്തില്‍ പ്രതികളെ കോടതി ചോദ്യം ചെയ്തു.
പ്രതികള്‍ കുറ്റം നിഷേധിച്ചു. തങ്ങള്‍ നിരപരാധികളാണ്. സംഭവവുമയി യാതൊരു ബന്ധവുമില്ല. ആയുധങ്ങളുമായി പോകുമ്പോഴുണ്ടായ അപകടത്തെ തുടര്‍ന്നാണ് സംഭവം ഉണ്ടായിട്ടുള്ളതെന്നും പ്രതികള്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനുള്ള കൊടും ക്രൂരതായ ഈ കൊലപാതകവും വധശ്രമവും അതു കൊണ്ട് തന്നെ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണമെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.അജയകുമാര്‍ വാദത്തിനിടയില്‍ കോടതിയില്‍ പറഞ്ഞു.
2007 ഓഗസ്റ്റ് 16 ന് രാവിലെ ഏഴിനാണ് കേസിനാസ്പദമായ സംഭവം. ജോലിക്ക് പോകാനെത്തിയ പ്രമോദിനേയും പ്രകാശനേയും സിപിഎം പ്രാദേശിക നേതാക്കളുള്‍പ്പെടെയുള്ള പതിനൊന്നംഗ അക്രമിക്കുകയും അക്രമത്തിനിരയായ പ്രമോദ് മരണമടയുകയും പ്രകാശന് ഗുരുതരമായ പരിക്കുകളോടെ ദീര്‍ഘ കാലം ചികിത്സയില്‍ കഴിയുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്.
സംഭവ സമയത്ത് സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന ആറ്റിയോട് ബാലകൃഷ്ണന്, കുന്നപ്പാടി മനോഹരന്, സിപിഎം വോക്കല്‍ സെക്രട്ടറിയായിരുന്ന നാനോന് പവിത്രന്, അണ്ണേരി പവിത്രന്, പാട്ടക്ക ദിനേശന്, കളത്തുംകണ്ടി ധനേഷ്, കേളോത്ത് ഷാജി, പാട്ടക്ക സുരേഷ് ബാബു, അണ്ണേരി വിപിന്‍, മലേരി റിജേഷ്, വാളോടത്ത് ശശി എന്ന പച്ചടി ശശി എന്നിവരാണ് കേസിലെ പ്രതികള്‍.